സ്കോള്‍-കേരള വിദ്യാര്‍ത്ഥികള്‍ക്ക് പരാതി പരിഹാരത്തിന് ഇനി ഓണ്‍ലൈന്‍ സംവിധാനം

Published : Oct 27, 2022, 02:11 PM IST
സ്കോള്‍-കേരള വിദ്യാര്‍ത്ഥികള്‍ക്ക് പരാതി പരിഹാരത്തിന് ഇനി ഓണ്‍ലൈന്‍ സംവിധാനം

Synopsis

സ്കോള്‍-കേരള രൂപീകൃതമായത് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ സംവിധാനത്തിലൂടെ പരാതികള്‍ പരിഹരിക്കാനാകും വിധമാണ് ഓണ്‍ലൈന്‍ സംവിധാനം ക്രമീകരിച്ചിട്ടുള്ളത്.

 തിരുവനന്തപുരം : സ്കോള്‍-കേരള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിവിധങ്ങളായ പരാതികളുടെ പരിഹാരത്തിന് ഓണ്‍ലൈന്‍ സംവിധാനമൊരുക്കി സർക്കാർ. സ്കോള്‍ കേരള വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനത്തിന്‍റെ ഔപചാരികമായ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. സ്കോള്‍-കേരള രൂപീകൃതമായത് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ സംവിധാനത്തിലൂടെ പരാതികള്‍ പരിഹരിക്കാനാകും വിധമാണ് ഓണ്‍ലൈന്‍ സംവിധാനം ക്രമീകരിച്ചിട്ടുള്ളത്.

ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ. ജീവന്‍ ബാബു കെ, സമഗ്ര ശിക്ഷാകേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.എ.ആര്‍.സുപ്രിയ, സ്കോള്‍-കേരള വൈസ് ചെയര്‍മാന്‍ ഡോ.പി.പ്രമോദ് , സെക്രട്ടറി ശ്രീകല, ഡയറക്ടര്‍ അഞ്ജന.എം.എസ് (സ്റ്റുഡന്‍റ് സര്‍വ്വീസസ് ഡിവിഷന്‍), ഡോ.കെ.ആര്‍.ഷൈജു (അക്കാദമിക്-എക്സാം ആന്‍റ് ഇവാലുവേഷന്‍ ഡിവിഷന്‍), സാക്ഷരത മിഷന്‍ ഡയറക്ടര്‍ എ.ജി.ഒലീന, വിവിധ വകുപ്പ് മേധാവികള്‍ ജനറല്‍കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു