Course Seat Vacancy : പിഎസ് ‍സി അം​ഗീകൃത ഹിന്ദി ഡിപ്ലോമ കോഴ്സിൽ സീറ്റൊഴിവ്; ഡിസംബർ 31 ന് മുമ്പ് അപേക്ഷിക്കണം

Web Desk   | Asianet News
Published : Dec 27, 2021, 03:39 PM IST
Course Seat Vacancy :  പിഎസ് ‍സി അം​ഗീകൃത ഹിന്ദി ഡിപ്ലോമ കോഴ്സിൽ സീറ്റൊഴിവ്; ഡിസംബർ 31 ന് മുമ്പ് അപേക്ഷിക്കണം

Synopsis

പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് എസ്.എസ്.എൽ.സിയും, 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു പാസായവർക്കും അപേക്ഷിക്കാം. 

തിരുവനന്തപുരം:  ഭാരത് ഹിന്ദി പ്രചാരകേന്ദ്രത്തിന്റെ (Institute of Language Teacher Education) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ടീച്ചർ എഡ്യൂക്കേഷൻ നടത്തുന്ന (Hindi Diploma in Elementary Education) ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് അടൂർ സെന്ററിൽ ഒഴിവുള്ള (Seat Vacany) സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് എസ്.എസ്.എൽ.സിയും, 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു പാസായവർക്കും അപേക്ഷിക്കാം.

ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. 17 നും 35 ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി പട്ടികവർഗക്കാർക്ക്  അഞ്ച് വർഷം, മറ്റു പിന്നാക്കക്കാർക്ക്  മൂന്ന് വർഷവും ഇളവ് അനുവദിക്കും. ഈ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റർഹ വിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. അവസാന തീയതി ഡിസംബർ 31. പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട. 04734296496, 8547126028.
 

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!