
തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള (2025-26അധ്യയനവർഷം) രണ്ടാംഘട്ട അഡ്മിഷനും റാങ്ക് ലിസ്റ്റിൽ അവശേഷിക്കാത്ത വിഭാഗങ്ങൾക്കുള്ള സ്പോട്ട് അഡ്മിഷനും അതാത് പഠന വകുപ്പുകളിൽ വെച്ച് 30.06.2025ന് നടത്തുന്നതാണ്. രണ്ടാംഘട്ട അലോട്ട്മെന്റിൽ അഡ്മിഷൻ ലഭിക്കാൻ സാധ്യതയുള്ളവരുടെ അഡ്മിഷൻ മെമ്മോ പ്രൊഫൈലിൽ ലഭ്യമാണ്. മെമ്മോ ഡൗൺലോഡ് ചെയ്ത് അതിൽ പറഞ്ഞിരിക്കുന്ന രേഖകളുമായി കൃത്യസമയത്ത് ഹാജരാകേണ്ടതുണ്ട്. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ 11 മണിക്ക് ഹാജരാകേണ്ടതാണ്.
സ്പോട്ട് അഡ്മിഷനുള്ള ഒഴിവുകൾ: മലയാളം - മുസ്ലിം - 1, ഇഡബ്ല്യുഎസ് - 2, എൽസി - 1, എസ് സി - 3, എസ് ടി - 1, സംസ്കൃതം - ഓപ്പൺ മെറിറ്റ് - 7, ഈഴവ - 1, മുസ്ലിം - 2, എൽ സി - 1, ഇഡബ്ല്യുഎസ് - 2, എസ് സി - 3, എസ് ടി - 1, മാത്തമാറ്റിക്സ് - എസ് സി - 2, ഹിന്ദി- ഓപ്പൺ മെറിറ്റ് - 1, ഈഴവ - 1, മുസ്ലിം - 2, എൽ സി - 1, ഇഡബ്ല്യുഎസ് - 2, എസ് സി - 3, എസ് ടി - 1, ബയോളജി - എസ് ടി - 1, ഹിസ്റ്ററി - ഇഡബ്ല്യുഎസ് - 1, ഇക്കണോമിക്സ് - എസ് സി - 2, ഫിസിക്സ് - എസ് സി - 1, എസ് ടി - 1, ഇംഗ്ലീഷ്- എസ് ടി - 1, ജിയോളജി - എസ് സി - 1. ഹാജരാക്കേണ്ട രേഖകളെ കുറിച്ചുള്ള വിവരങ്ങൾ യൂണിവേഴ്സിറ്റി അഡ്മിഷൻ പോർട്ടലിൽ (admissions.keralauniversity.ac.in) ലഭ്യമാണ്. ഇ-മെയിൽ : cssfyugphelp2025@gmail.com, ഫോൺ : 0471-2308328, മൊബൈൽ: 9188524612.