ടെലിവിഷൻ ജേണലിസം ലക്ചറർ ആകാം, ആകർഷകമായ ശമ്പളം! യോഗ്യത, പ്രായപരിധി എന്നിവ അറിയാം

Published : Jun 29, 2025, 11:25 AM IST
Journalism

Synopsis

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 15 നകം അപേക്ഷ സമർപ്പിക്കണം.

കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ടെലിവിഷൻ ജേണലിസം ലക്ചറർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തിൽ പി.ജി.ഡിപ്ലോമയും ഒപ്പം ടെലിവിഷൻ വാർത്താ വിഭാഗത്തിൽ അഞ്ചുവർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായം നാൽപ്പത് വയസ്സ് കവിയരുത്.

സംവരണ വിഭാഗങ്ങൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കും. പ്രതിമാസ വേതനം 36,000 രൂപ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15 വൈകുന്നേരം 5 മണി. എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തിൽ അപേക്ഷകൾ ലഭ്യമാക്കണം. കവറിനു മുകളിൽ “ടെലിവിഷൻ ജേണലിസം ലക്ചറർ തസ്തികയിലേയ്ക്കുള്ള അപേക്ഷ” എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484-2422275/ 0484 2422068.

PREV
Read more Articles on
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു