വനിതാ ഫുട്ബാൾ അക്കാഡമിയിലേക്ക് സെലക്ഷൻ; 14 വയസ്സിൽ താഴെയുള്ള 25 പെൺകുട്ടികൾക്ക് അവസരം

By Web TeamFirst Published Jul 17, 2021, 11:50 AM IST
Highlights

 27ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലും 28ന് പനമ്പിള്ളി നഗർ സ്പോർട്സ് അക്കാഡമി സ്റ്റേഡിയത്തിലും 29 ന് തിരുവനന്തപുരം സ്റ്റേഡിയത്തിലുമാണ് സെലക്ഷൻ ട്രയൽസ് നടക്കുക. 


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ 100 ദിനകർമ്മ പരിപാടിയുടെ ഭാഗമായി കേരള സ്റ്റേറ്റ്  സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ  എറണാകുളത്ത് ആരംഭിക്കുന്ന വനിതാ ഫുട്ബോൾ അക്കാഡമിയിലേക്ക് കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നു. 14 വയസ്സിൽ (അണ്ടർ 14) താഴെയുള്ള 25 പെൺകുട്ടികളെയാണ് തിരഞ്ഞെടുക്കുന്നത്. 27ന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലും 28ന് പനമ്പിള്ളി നഗർ സ്പോർട്സ് അക്കാഡമി സ്റ്റേഡിയത്തിലും 29 ന് തിരുവനന്തപുരം സ്റ്റേഡിയത്തിലുമാണ് സെലക്ഷൻ ട്രയൽസ് നടക്കുക. സെലക്ഷനിൽ പങ്കെടുക്കുന്ന വനിതാ കായിക താരങ്ങൾക്ക് 14 വയസ്സ് പൂർത്തിയായിരിക്കരുത്. 

സെലക്ഷനിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ 72 മണിക്കുർ മുൻപ് പരിശോധന നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റ്, ഫുട്ബോൾ കായിക ഇനത്തിൽ മികവ് തെളിയിച്ച അസ്സൽ സർട്ടിഫിക്കറ്റുകൾ, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഏത് ക്ലാസിൽ പഠിക്കുന്നു എന്നതിന് ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ നൽകിയ സർട്ടിഫിക്കറ്റ്, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ, സ്‌പോർട്‌സ് കിറ്റ് എന്നിവ കൊണ്ടുവരണം. വിശദവിവരങ്ങൾക്ക്: 0471-2331546.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!