തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സീനിയർ റസിഡന്റ് ഒഴിവ്

Web Desk   | Asianet News
Published : Aug 07, 2021, 11:08 AM IST
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സീനിയർ റസിഡന്റ് ഒഴിവ്

Synopsis

 പി.ജി ഉള്ളവരുടെ അഭാവത്തിൽ മെഡിസിൻ / ജനറൽ സർജറി / പൾമണറി മെഡിസിൻ / അനസ്‌തേഷ്യ / ഓർത്തോപീഡിക്‌സ് വിഭാഗത്തിൽ പി.ജി ഉള്ളവരെയും പരിഗണിക്കും. റ്റി.സി.എം.സി രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം.   

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്. എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജി ആണ് യോഗ്യത. ഈ വിഷയത്തിൽ പി.ജി ഉള്ളവരുടെ അഭാവത്തിൽ മെഡിസിൻ / ജനറൽ സർജറി / പൾമണറി മെഡിസിൻ / അനസ്‌തേഷ്യ / ഓർത്തോപീഡിക്‌സ് വിഭാഗത്തിൽ പി.ജി ഉള്ളവരെയും പരിഗണിക്കും. റ്റി.സി.എം.സി രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. 

70,000 രൂപയാണ് പ്രതിമാസ വേതനം. ഒരു വർഷമാണ് കരാർ കാലാവധി. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 10 ന് വൈകുന്നേരം അഞ്ച് മണിക്കു മുമ്പ് തിരുവനന്തപുരം മെഡിക്കൽ കേളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ലഭിക്കണം.

 

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം