സെറ്റ് പരീക്ഷ 24ന്; അഡ്മിറ്റ് കാർഡ് എൽ.ബി.എസ് വെബ്‌സൈറ്റിൽ

Published : Jul 14, 2022, 08:35 AM IST
സെറ്റ് പരീക്ഷ 24ന്; അഡ്മിറ്റ് കാർഡ് എൽ.ബി.എസ് വെബ്‌സൈറ്റിൽ

Synopsis

അഡ്മിറ്റ് കാർഡും ഫോട്ടോയും പതിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്ത പരീക്ഷാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും എൽ.ബി.എസ് ഡയറക്ടർ അറിയിച്ചു.

തിരുവനന്തപുരം: സെറ്റ് ജൂലൈ 2022 പരീക്ഷ (SET Exam ) ജൂലൈ 24ന് സംസ്ഥാനത്തെ 14 ജില്ലാ ആസ്ഥാനങ്ങളിലുമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും. പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ അഡ്മിറ്റ് കാർഡ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യണം.  ഇത് തപാൽ മാർഗ്ഗം ലഭിക്കില്ല. പരീക്ഷാർഥികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.  അഡ്മിറ്റ് കാർഡും ഫോട്ടോയും പതിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്ത പരീക്ഷാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും എൽ.ബി.എസ് ഡയറക്ടർ അറിയിച്ചു.

ഫൈനല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കോട്ടയം ജില്ലയില്‍ 20 ലൊക്കേഷനുകളില്‍ പുതുതായി  അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് 2019 ഒക്ടോബറില്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ നിന്നും അപേക്ഷ, ഓണ്‍ലൈന്‍ പരീക്ഷ, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ച പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റിലെ ആക്ഷേപം ഇല്ലാത്ത 15 ലൊക്കേഷനുകളിലെ ഫൈനല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. https://kottayam.nic.in , www.akshaya.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ലിസ്റ്റ്്് പരിശോധിക്കാം. വിശദവിവരത്തിന് ഫോണ്‍: 0481 2574477  ഇ- മെയില്‍- adpoktm@gmail.com

PREV
click me!

Recommended Stories

48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു
നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും, വ്യോമയാന മേഖലയുടെ മുഖച്ഛായ മാറുന്നു; വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ