
ദില്ലി: ഒറ്റ മകൾ മാത്രമുള്ള ദമ്പതികൾക്കു സഹായകമായ പോസ്‌റ്റ് ഗ്രാജ്വേറ്റ് സ്‌കോളർഷിപ്പിന് ഒക്ടോബർ 30 വരെ അപേക്ഷിക്കാം. പ്രഫഷനൽ കോഴ്സുകാരെയും വിദൂരപഠന കോഴ്സുകാരെയും പരിഗണിക്കില്ല. ഒറ്റമകൾ എന്നാൽ ഏകസന്താനമോ ഇരട്ടക്കുട്ടികളിലൊരാളോ ആയിരിക്കണം. മകളോടൊപ്പം മകനുമുണ്ടെങ്കിൽ അപേക്ഷിക്കാൻ അർഹതയില്ല. പ്രവേശനം നേടുമ്പോൾ 30 വയസ്സു കവിയരുത്. https://scholarships.gov.in, www.ugc.ac.in/sgc
എല്ലാ വിഭാഗങ്ങളിലുംപെട്ട സമർഥർക്ക് 3000 പിജി സ്‌കോളർഷിപ്പുകൾ വേറെയുമുണ്ട്. ബിഎ / ബിഎസ്‌സി / ബികോം കോഴ്സിൽ 1, 2 റാങ്കിലെത്തിയിരിക്കണം. 30 വയസ്സു കവിയരുത്. ഒക്ടോബർ 30 വരെ അപേക്ഷിക്കാം.