എസ്.ഐ.ആര്‍; സാങ്കേതിക സന്നദ്ധപ്രവര്‍ത്തകരെ ആവശ്യമുണ്ട്, വിദ്യാർത്ഥികൾക്കും അവസരം

Published : Nov 23, 2025, 10:54 AM IST
SIR

Synopsis

ആലപ്പുഴയിൽ പ്രത്യേക തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി (എസ്.ഐ.ആര്‍) ബന്ധപ്പെട്ട് ബിഎൽഒമാരെ ഫീൽഡ് ലെവൽ ഡിജിറ്റലൈസേഷനിൽ സഹായിക്കുവാൻ സാങ്കേതിക സന്നദ്ധപ്രവര്‍ത്തകരെ ക്ഷണിക്കുന്നു. 

ആലപ്പുഴ: പ്രത്യേക തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി (എസ്.ഐ.ആര്‍) ബന്ധപ്പെട്ട് ബിഎൽഒമാരെ ഫീൽഡ് ലെവൽ ഡിജിറ്റലൈസേഷനിൽ സഹായിക്കുവാൻ ടെക്നിക്കൽ വൊളണ്ടിയർമാരെ ആവശ്യമുണ്ട്. ഹയർ സെക്കൻഡറി സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർഥികൾ, ഇലക്ട്രൽ ലിറ്ററസി ക്ലബ് (ഇഎൽസി), എൻസിസി, എൻഎസ്എസ് യൂണിറ്റുകൾ തുടങ്ങിയവയ്ക്ക് രജിസ്റ്റർ ചെയ്യാം.

താൽപ്പര്യമുള്ളവർ https://forms.gle/n8A1KqJGf7uraQRW7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് അതത് വില്ലേജ് ഓഫീസർമാരുമായോ താഴെയുള്ള ഫോണ്‍ നമ്പരിലോ ബന്ധപ്പെടാം. ഫോൺ: 0477 2251801. 

ഗവേഷണ ഫെല്ലോഷിപ്പ്

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഡോക്ടറൽ ഫെല്ലോഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കാണ് ഡോക്ടറൽ ഫെല്ലോഷിപ്പ് (6 എണ്ണം. പ്രതിമാസം 25,000 രൂപ) നൽകുന്നത്. യു.ജി.സി/ യൂണിവേഴ്‌സിറ്റി നിഷ്‌കർഷിച്ച യോഗ്യതയുള്ളവർ ഡിസംബർ 1ന് മുൻപ് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.keralabiodiversity.org.

PREV
Read more Articles on
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം