എന്‍.ബി.സി.സി.യില്‍ 120 സൈറ്റ് ഇന്‍സ്‌പെക്ടര്‍; കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻ​ഗണന

Web Desk   | Asianet News
Published : Apr 07, 2021, 11:16 AM IST
എന്‍.ബി.സി.സി.യില്‍ 120  സൈറ്റ് ഇന്‍സ്‌പെക്ടര്‍; കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻ​ഗണന

Synopsis

പി.എം.സി. /ഇ.പി.സി./റിയല്‍ എസ്റ്റേറ്റ്/ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം. കെട്ടിടനിര്‍മാണമേഖലയിലും പ്രവൃത്തിപരിചയമുണ്ടായിരിക്കണം.  

തിരുവനന്തപുരം: എന്‍.ബി.സി.സി. (ഇന്ത്യ) ലിമിറ്റഡില്‍ 120 സൈറ്റ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈറ്റ് ഇന്‍സ്‌പെക്ടര്‍-120. സിവില്‍-80 (ജനറല്‍-33, ഒ.ബി.സി.-21, എസ്.സി.-12, എസ്.ടി.-6, ഇ.ഡബ്ല്യു.എസ്.-8): യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനിയറിങ് ഡിപ്ലോമ. എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗത്തിന് 55 ശതമാനം മാര്‍ക്ക് മതി. പി.എം.സി. /ഇ.പി.സി./റിയല്‍ എസ്റ്റേറ്റ്/ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം. കെട്ടിടനിര്‍മാണമേഖലയിലും പ്രവൃത്തിപരിചയമുണ്ടായിരിക്കണം.

ഇലക്ട്രിക്കല്‍-40 (ജനറല്‍-16, ഒ.ബി.സി.-11, എസ്.സി.-6, എസ്.ടി.-3, ഇ.ഡബ്ല്യു.എസ്.-4) 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയാണ് യോ​ഗ്യത. എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി. കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് പ്രോജക്ടുകളിലായി നാലുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.nbccindia.com കാണുക. അവസാന തീയതി: ഏപ്രില്‍ 14.
 

PREV
click me!

Recommended Stories

റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!
ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു