അനെർട്ടിൽ ഇലക്ട്രീഷ്യൻമാർക്ക് നൈപുണ്യ പരിശീലനം; 15 വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Feb 12, 2021, 09:35 AM IST
അനെർട്ടിൽ ഇലക്ട്രീഷ്യൻമാർക്ക് നൈപുണ്യ പരിശീലനം; 15 വരെ അപേക്ഷിക്കാം

Synopsis

രജിസ്റ്റർ ചെയ്യുന്നതിന്റെ മുൻഗണന ക്രമത്തിലാണ് പ്രവേശനം ലഭിക്കുക. പ്രായപരിധി 18-60 വയസ്സ്.  

തിരുവനന്തപുരം: അനെർട്ട് ഇലക്ട്രീഷ്യൻമാർക്കായി സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ സൗരോർജ്ജ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്സും ഇലക്ട്രിക്കൽ വയർമാൻ ലൈസൻസ്/ വയർമാൻ അപ്രന്റീസ്/ ഇലക്ട്രീഷ്യൻ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് 15 വരെ അപേക്ഷിക്കാം. 30 പേർ വീതമുള്ള രണ്ട് ബാച്ചുകളായാണ് പരിശീലനം. രജിസ്റ്റർ ചെയ്യുന്നതിന്റെ മുൻഗണന ക്രമത്തിലാണ് പ്രവേശനം ലഭിക്കുക. പ്രായപരിധി 18-60 വയസ്സ്.

www.anert.in ൽ ഓൺലൈനായും തിരുവനന്തപുരത്തുള്ള അനെർട്ട് ഹെഡ് ഓഫീസ് ഹെൽപ്‌ഡെസ്‌കിൽ ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ചും അപേക്ഷകൾ നൽകാം. പരിശീലന തിയതി പിന്നീട് അറിയിക്കും. കോഴ്‌സ് തൃപ്തികരമായി പൂർത്തിയാക്കിയ ശേഷം അനെർട്ട് പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകും. വിശദവിവരങ്ങൾക്ക്: 18004251803. ഇ-മെയിൽ:spm@anert.in, crm@anert.in.
 

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ