തളിര് സ്‌കോളർഷിപ്പ് പരീക്ഷ: എസ്എംഎസ് ലഭിക്കാത്തവർ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടണം

Web Desk   | Asianet News
Published : Feb 12, 2021, 08:47 AM IST
തളിര് സ്‌കോളർഷിപ്പ് പരീക്ഷ: എസ്എംഎസ് ലഭിക്കാത്തവർ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടണം

Synopsis

പരീക്ഷയെഴുതുന്നതിനുള്ള ലോഗിൻ വിവരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈലിലേക്ക് എസ് എം എസ് ആയി അയയ്ക്കും. 

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്കായി നടത്തുന്ന തളിര് സ്‌കോളർഷിപ്പ് പരീക്ഷയുടെ സമയക്രമം തീരുമാനിച്ചു. സീനിയർ വിഭാഗത്തിന് (8, 9, 10 ക്ലാസുകൾ) 14 ന് രാവിലെ 10 മുതൽ 11.30 വരെയും ജൂനിയർ വിഭാഗത്തിന് (5, 6, 7 ക്ലാസുകൾ) 17 ന്  രാവിലെ 10 മുതൽ 11.30 വരെയും ഓൺലൈനായാണ് പരീക്ഷ. അതതു ദിവസങ്ങളിൽ രാവിലെ 9.30 ന് ശേഷം ലോഗിൻ ചെയ്ത് പരീക്ഷ സംബന്ധിച്ച വിവരങ്ങൾ വായിച്ചു നോക്കാം. 

പരീക്ഷയെഴുതുന്നതിനുള്ള ലോഗിൻ വിവരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈലിലേക്ക് എസ് എം എസ് ആയി അയയ്ക്കും. സീനിയർ വിഭാഗത്തിന് 13 ന് മോക്ക് എക്സാം ഉണ്ടാകും. ഇതിനുള്ള ലോഗിൻ വിവരം എസ് എം എസ് ആയി സീനിയർ വിഭാഗത്തിന് അയച്ചു. ജൂനിയർ വിഭാഗത്തിനുള്ള എസ് എം എസ്സുകൾ 14 ന് ശേഷം അയയ്ക്കും. എസ് എം എസ് കിട്ടാത്ത സീനിയർ വിഭാഗത്തിലുള്ളവർ  ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടണം. 15 ന് എസ് എം എസ് കിട്ടാത്ത ജൂനിയർ വിഭാഗത്തിലുള്ളവരും അന്നുതന്നെ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടണം. ജൂനിയർ വിഭാഗത്തിനും മോക്ക് എക്സാം ഉണ്ടായിരിക്കും. ഫോൺ : 8547971483, 9544074633. ഇമെയിൽ: scholarship@ksicl.org.  വിശദവിവരങ്ങൾക്ക്: https://ksicl.org.

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ