സോഷ്യൽ മീഡിയ പോസ്റ്റർ മത്സരം; മികച്ച 3 പോസ്റ്ററുകൾക്ക് 5000 രൂപ വീതം സമ്മാനം

Published : Jan 17, 2021, 08:50 AM IST
സോഷ്യൽ മീഡിയ പോസ്റ്റർ മത്സരം; മികച്ച 3 പോസ്റ്ററുകൾക്ക് 5000 രൂപ വീതം സമ്മാനം

Synopsis

ഏറ്റവും മികച്ച മൂന്ന് പോസ്റ്ററുകൾക്ക് 5000 രൂപ വീതവും മികച്ച നിലവാരം പുലർത്തുന്ന 10 പോസ്റ്ററുകൾക്ക് 3000 രൂപ വീതവും പ്രോത്സാഹനസമ്മാനമായി 20 പേർക്ക് 1000 രൂപ വീതവും നൽകും. 

തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി  സോഷ്യൽ മീഡിയ പോസ്റ്റർ മത്സരം സംഘടിപ്പിക്കുന്നു.  ഈ മാസം 17 മുതൽ 26 വരെ  http://postercontest.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. വിഷയം: 'ഇനിയും മുന്നോട്ട് - ക്ഷേമ, വികസന രംഗങ്ങളിൽ കേരളത്തിന്റെ പാത'. പോസ്റ്ററുകൾ 8 ഇഞ്ച്  X 8 ഇഞ്ച്  സൈസിൽ വേണം തയാറാക്കേണ്ടത്. ഒരു പോസ്റ്ററിന്റെ പരമാവധി സൈസ് 25 എംബി ആയിരിക്കണം. ഓൺലൈനായി മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. അപ്‌ലോഡ് ചെയ്യപ്പെടുന്ന പോസ്റ്ററുകൾ ഈ മേഖലയിലെ വിദഗ്ധർ കണ്ട് വിലയിരുത്തി സമ്മാനങ്ങൾ നിശ്ചയിക്കും.

ഏറ്റവും മികച്ച മൂന്ന് പോസ്റ്ററുകൾക്ക് 5000 രൂപ വീതവും മികച്ച നിലവാരം പുലർത്തുന്ന 10 പോസ്റ്ററുകൾക്ക് 3000 രൂപ വീതവും പ്രോത്സാഹനസമ്മാനമായി 20 പേർക്ക് 1000 രൂപ വീതവും നൽകും. വിജയികൾക്ക്  പ്രശംസാപത്രവും ലഭിക്കും. മത്സരത്തിലെ എൻട്രികളുടെ പകർപ്പവകാശം  ഐ &പി ആർ വകുപ്പിനായിരിക്കും. സർക്കാർ വകുപ്പുകളുടെ ജനക്ഷേമപ്രവർത്തനങ്ങൾ നവമാധ്യമങ്ങളിലൂടെ കൂടുതൽ പേരിലെത്തിക്കുകയാണ് സോഷ്യൽ മീഡിയ പോസ്റ്റർ മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പിആർഡി ഡയറക്ടർ എസ്.ഹരികിഷോർ പറഞ്ഞു.

PREV
click me!

Recommended Stories

മിഡിൽ ഈസ്റ്റിലെ ലുലു​ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റുകളിൽ നിരവധി ജോലി ഒഴിവുകൾ; അഭിമുഖം നവംബർ അഞ്ചിന് തൃശ്ശൂരിൽ
കെ-ടെറ്റ് വിവാദ സർക്കുലർ പിൻവലിച്ചു; പുതിയ തീരുമാനം ഉടൻ അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്