കരസേനയിൽ സോൾജിയർ ജനറൽ ഡ്യൂട്ടി തസ്തിക; 100 ഒഴിവിലേക്കു വനിതകൾക്ക് ജൂലൈ 20 വരെ അവസരം

Web Desk   | Asianet News
Published : Jul 06, 2021, 05:00 PM IST
കരസേനയിൽ സോൾജിയർ ജനറൽ ഡ്യൂട്ടി തസ്തിക; 100 ഒഴിവിലേക്കു വനിതകൾക്ക് ജൂലൈ 20 വരെ അവസരം

Synopsis

 ജൂലൈ 20 വരെയാണ് ഓൺലൈൻ റജിസ്ട്രേഷൻ. അംബാല, ലക്നൗ, ജബൽപുർ, ബെൽഗാം, ഷില്ലോങ്, പുണെ എന്നിവിടങ്ങളിലാകും റിക്രൂട്മെന്റ് റാലി.

ദില്ലി: കരസേനയിൽ വിമൻ മിലിട്ടറി പൊലീസ് വിഭാഗത്തിൽ സോൾജിയർ ജനറൽ ഡ്യൂട്ടി തസ്തികയിലെ 100 ഒഴിവിലേക്കു വനിതകൾക്ക് അപേക്ഷിക്കാം. ഓഫിസർ റാങ്കിനു താഴെയുള്ള തസ്തികയാണിത്. ജൂലൈ 20 വരെയാണ് ഓൺലൈൻ റജിസ്ട്രേഷൻ. അംബാല, ലക്നൗ, ജബൽപുർ, ബെൽഗാം, ഷില്ലോങ്, പുണെ എന്നിവിടങ്ങളിലാകും റിക്രൂട്മെന്റ് റാലി.

പത്താം ക്ലാസ്/തത്തുല്യം യോഗ്യത. മെട്രിക്/എസ്‌എസ്‌എൽസിക്ക് ഓരോ വിഷയത്തിനും കുറഞ്ഞത് 33% മാർക്കും മൊത്തം 45% മാർക്കും വേണം. ശാരീരിക യോഗ്യത: ഉയരം 152 സെ.മീ., തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. 17 1/2–21 വയസ്സ് ആണ് പ്രായം. (2000 ഒക്ടോബർ ഒന്നിനും 2004 ഏപ്രിൽ ഒന്നിനും മധ്യേ ജനിച്ചവർ). കായികക്ഷമതാ പരീക്ഷ, ശാരീരിക അളവെടുപ്പ്, വൈദ്യപരിശോധന, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

PREV
click me!

Recommended Stories

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അസിസ്റ്റന്റ് ലോ ഓഫീസർ തസ്തിക; ഒ.എം.ആർ പരീക്ഷ ജനുവരി 4ന്
സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ; യോഗ്യത, അപേക്ഷിക്കേണ്ട വിധം, വിശദവിവരങ്ങൾ