Sports Hostel Selection : സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സെലക്ഷന്‍ മാര്‍ച്ച് രണ്ടു മുതല്‍ 15 വരെ

Web Desk   | Asianet News
Published : Mar 01, 2022, 10:15 AM IST
Sports Hostel Selection :  സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ സെലക്ഷന്‍ മാര്‍ച്ച് രണ്ടു മുതല്‍ 15 വരെ

Synopsis

2022-23 അധ്യയന വര്‍ഷത്തെ ഏഴ്, എട്ട് ക്ലാസുകളിലേക്കും പ്ലസ് വണ്‍,  ഡിഗ്രി ഒന്നാം വര്‍ഷത്തേക്കുമാണ് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നത്.

തിരുവനന്തപുരം:  കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ (kerala state sports council) കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍, എലൈറ്റ്, ഓപ്പറേഷന്‍ ഒളിമ്പിയ സ്‌കീമുകളില്‍ 2022-23 അധ്യയന വര്‍ഷത്തേക്കുള്ള ജില്ലാതല, സോണല്‍ സെലക്ഷന്‍ (selection) മാര്‍ച്ച് രണ്ടു മുതല്‍ 15 വരെ നടക്കും. 2022-23 അധ്യയന വര്‍ഷത്തെ ഏഴ്, എട്ട് ക്ലാസുകളിലേക്കും പ്ലസ് വണ്‍,  ഡിഗ്രി ഒന്നാം വര്‍ഷത്തേക്കുമാണ് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നത്.

ബാസ്‌കറ്റ് ബോള്‍, സ്വിമ്മിങ്, ബോക്‌സിങ്, ജൂഡോ, ഫെന്‍സിങ്, ആര്‍ച്ചറി, റസ്ലിംങ്, തയ്ക്വാണ്ടോ, സൈക്ലിങ്, നെറ്റ്ബാള്‍, കബഡി, ഖോ ഖോ, കനോയിങ് കയാക്കിങ്, റോവിങ്, ഹോക്കി, ഹാന്‍ഡ് ബോള്‍, എന്നീ കായികയിനങ്ങളിലാണ് സോണല്‍ സെലക്ഷന്‍ നടക്കുക. സെലക്ഷന്‍ സമയക്രമം: കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കുട്ടികള്‍ക്ക് 11, 12 തീയതികളില്‍ കോട്ടയം പാല മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തും. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കുട്ടികള്‍ക്ക് 14, 15 തീയതികളില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടത്തും. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, വോളീബോള്‍ എന്നീ കായികയിനങ്ങളില്‍ ജില്ലാതല സെലക്ഷന്‍ നടത്തും.

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി  സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ 2021 ൽ നടന്ന ഏഴാമത് ബാച്ചിന്റെ പ്രൊവിഷണൽ പരീകഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം നിയമസഭയുടെ വെബ്‌സൈറ്റിൽ (www.niyamasabha.org) ലഭ്യമാണ്. ഫോൺ: 9496551719. 0471-2512662 / 2512453.

അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
2021-22 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് & പാരാമെഡിക്കൽ  കോഴ്‌സുകളിലേക്ക് എസ്.സി/ എസ്.ടി സ്‌പെഷ്യൽ അലോട്ട്‌മെന്റിലേക്ക് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ  മാർച്ച് 2 ന് അതത് കോളേജുകളിൽ പ്രവേശനം നേടണം. പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. അടുത്ത സ്‌പെഷ്യൽ അലോട്ട്‌മെന്റിലേക്കുള്ള രജിസ്‌ട്രേഷനും ഓപ്ഷൻ സമർപ്പണവും മാർച്ച് 4,5 തീയതികളിൽ ഓൺലൈനായി ചെയ്യാം. എല്ലാ വിഭാഗക്കാർക്കും അലോട്ട്‌മെന്റിൽ പങ്കെടുക്കാം. എൽ.ബി.എസ്സ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയവർ എൻ.ഒ.സി നിർബന്ധമായും ഓപ്ഷൻ സമർപ്പിക്കുമ്പോൾ അപ്‌ലോഡ് ചെയ്യണം.  കൂടുതൽ വിവരങ്ങൾക്ക്:  0471-2560363, 64.
 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു