സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ പഠിക്കാം; സ്പോട്ട് അഡ്മിഷൻ ജൂൺ 18ന്

Published : Jun 14, 2025, 10:48 AM IST
KITTS

Synopsis

എസ്.സി / എസ്.ടി വിദ്യാർഥികൾക്കുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും.

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്സിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ അൻപത് ശതമാനം മാർക്കോട് കൂടിയ ഡിഗ്രിയും KMAT/ CMAT/ CAT യോഗ്യതയും ഉള്ളവർക്ക് ജൂൺ 18ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. എസ്.സി / എസ്.ടി വിദ്യാർഥികൾക്കുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org, ഫോൺ: 9446529467, 8129166616.

പ്ലേസ്മെന്റ് ഡ്രൈവ്

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ജൂൺ 21 രാവിലെ 9.30 ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലെ നിയമനത്തിനായി നടത്തുന്ന പ്ലേസ്മെന്റ് ഡ്രൈവിൽ എസ്.എസ്.എൽ.സി/ പ്ലസ് ടു/ ഡിഗ്രി യും അതിനു മുകളിൽ യോഗ്യതയുമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 20 ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി https://tinyurl.com/3upy7w5u ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471-2304577.

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ