എസ്.എസ്.സി പരീക്ഷാ കലണ്ടര്‍ പുതുക്കി; എല്ലാ പരീക്ഷയും ഇക്കൊല്ലം തന്നെ

By Web TeamFirst Published Jul 24, 2020, 5:12 PM IST
Highlights

ഇതുപ്രകാരം എസ്.എസ്.സി ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി വിവിധ റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ നടത്തും.


ദില്ലി: കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച വിവിധ പരീക്ഷകള്‍ ഉള്‍പ്പെടുത്തി സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി) പുതുക്കിയ പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം എസ്.എസ്.സി ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി വിവിധ റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ നടത്തും. സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോക്കോളില്‍ മാറ്റംവരുന്നതിനനുസരിച്ച് പരീക്ഷാ തീയതികള്‍ മാറിയേക്കാം. പുതുക്കിയ പരീക്ഷാ തീയതികള്‍ ഇപ്രകാരം.

കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ 2019 (ആദ്യഘട്ടം) - ശേഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് - ഒക്ടോബര്‍ 12 മുതല്‍ 26 വരെ മൂന്ന് ഘട്ടമായി നടത്തും.
ജൂനിയര്‍ എന്‍ജിനീയര്‍ (പേപ്പര്‍-I) 2019 - ഒക്ടോബര്‍ 27 മുതല്‍ 30 വരെ
കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ 2019 (രണ്ടാംഘട്ടം) - നവംബര്‍ 2 മുതല്‍ 5 വരെ
സെലക്ഷന്‍ പോസ്റ്റ് പരീക്ഷ (2020) (എട്ടാംഘട്ടം) - ഒക്ടോബര്‍ 6, 9, 10 തീയതികളില്‍
സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ് സി & ഡി 2019 - നവംബര്‍ 16 മുതല്‍ 18 വരെ
ജൂനിയര്‍ ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍ 2020 - നവംബര്‍ 19
സബ്-ഇന്‍സ്‌പെക്ടര്‍ ഇന്‍ ഡല്‍ഹി പോലീസ് ആന്‍ഡ് സി.എ.പി.എഫ് (പേപ്പര്‍ I) 2020 - നവംബര്‍ 23 മുതല്‍ 26 വരെ 
ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ (എക്‌സിക്യൂട്ടിവ്) 2020 - നവംബര്‍ 27 മുതല്‍ ഡിസംബര്‍ 14 വരെ.

കൂടുതല്‍ വിവരങ്ങള്‍ക്കായി കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://ssc.nic.in സന്ദര്‍ശിക്കുക. പുതുക്കിയ കലണ്ടര്‍ ഇതേ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

click me!