പ്ലസ് വൺ പ്രവേശനം; അപേക്ഷ 29 മുതൽ; നടപടികൾ പൂർണ്ണമായും ഓൺലൈനിൽ

Published : Jul 24, 2020, 04:41 PM IST
പ്ലസ് വൺ പ്രവേശനം; അപേക്ഷ 29 മുതൽ; നടപടികൾ പൂർണ്ണമായും ഓൺലൈനിൽ

Synopsis

അപേക്ഷകൾ നൽകേണ്ട അവസാന തീയതി ഓ​ഗസ്റ്റ് 14 ആണ്. 


തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നത് 29 ലേക്ക് നീട്ടി. 24 മുതൽ അപേക്ഷ സമർപ്പിക്കാമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഏകജാലക പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകളാണ് 29 മുതൽ സ്വീകരിച്ചു തുടങ്ങുക. വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് അപേക്ഷിക്കാൻ സാധിക്കുന്ന വിധത്തിലാണ് ക്രമീകരണം. അപേക്ഷകൾ നൽകേണ്ട അവസാന തീയതി ഓ​ഗസ്റ്റ് 14 ആണ്. 

പൂർണ്ണമായും ഓൺലൈനായിട്ടായിരിക്കും അപേക്ഷ സമർപ്പിക്കേണ്ടത്. സ്കൂളുകളിൽ അധ്യാപകരെയും അനദ്ധ്യാപകരെയും ഉൾപ്പെടുത്തി ഹെൽപ് ഡെസ്കുണ്ടാകും. സ്വന്തമായി അപേക്ഷിക്കാൻ സാധിക്കാത്തവർക്ക് ഹെൽപ് ഡെസ്കിന്റെ സ​ഹായത്തോടെ അപേക്ഷ സമർപ്പിക്കാം. 

PREV
click me!

Recommended Stories

ആറാം ക്ലാസ് മുതൽ പഠിക്കാൻ മൂന്ന് ഭാഷ; കുട്ടികളിൽ അമിതഭാരം, ഈ വർഷം ഇളവ് നൽകിക്കൂടെയെന്ന് സിബിഎസ്സിയോട് സുപ്രീം കോടതി
ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം കൈപ്പറ്റുന്ന പ്രധാനമന്ത്രി, ഇക്കുറി നേടിയത് 60 ശതമാനം വർധനവ്