എസ്.എസ്.സി പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു; മാറ്റിവെച്ച പരീക്ഷകള്‍ ഒക്ടോബര്‍ 12 മുതല്‍ 26 വരെ

Web Desk   | Asianet News
Published : Sep 24, 2020, 09:54 AM IST
എസ്.എസ്.സി പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു; മാറ്റിവെച്ച പരീക്ഷകള്‍ ഒക്ടോബര്‍ 12 മുതല്‍ 26 വരെ

Synopsis

 2019-ലെ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (സി.ജി.എല്‍ - ടയര്‍ II) പരീക്ഷ നവംബര്‍ നവംബര്‍ 2 മുതല്‍ 5 വരെയും ടയര്‍ III നവംബര്‍ 225-നും നടത്തും.   

ദില്ലി: സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി) 2020 ഒക്ടോബര്‍ മുതല്‍ 2021  ഓഗസ്റ്റ് വരെയുള്ള പരീക്ഷാ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ പരീക്ഷ ഒക്ടോബര്‍ 12 മുതല്‍ 26 വരെ നടക്കും. 2019-ലെ കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (സി.ജി.എല്‍ - ടയര്‍ II) പരീക്ഷ നവംബര്‍ നവംബര്‍ 2 മുതല്‍ 5 വരെയും ടയര്‍ III നവംബര്‍ 225-നും നടത്തും. 

ദില്ലി പോലീസിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തും. ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയിലേക്കാണ് ആദ്യത്തെ അപേക്ഷ. ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ 30 വരെ ഇതിലേക്ക് അപേക്ഷിക്കാം. 2020-ലെ സി.ജി.എല്‍ പരീക്ഷയ്ക്ക് ഡിസംബര്‍ 21 മുതല്‍ ജനുവരി 25 വരെയും അപേക്ഷിക്കാം

PREV
click me!

Recommended Stories

സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ രണ്ടാംഘട്ട പ്രവേശനം ആരംഭിച്ചു
പത്താം ക്ലാസ് റാങ്കിന് പിന്നാലെ മുഖത്തെ രോമത്തിന്റെ പേരിൽ ട്രോൾ, പരിഹാസം കേട്ടു തളരാൻ പ്രാച്ചി നിന്നില്ല, പ്ലസ് ടു പരീക്ഷയിലും മിന്നുന്ന ജയം