സീനിയർ സയന്റിഫിക് ഓഫീസർ ഡെപ്യൂട്ടേഷൻ ഒഴിവ്; ഒക്‌ടോബർ 31 വരെ അപേക്ഷ നൽകാം

Web Desk   | Asianet News
Published : Sep 24, 2020, 09:07 AM IST
സീനിയർ സയന്റിഫിക് ഓഫീസർ ഡെപ്യൂട്ടേഷൻ ഒഴിവ്; ഒക്‌ടോബർ 31 വരെ അപേക്ഷ നൽകാം

Synopsis

 ഒക്‌ടോബർ 31 വരെ ഔഷധ സസ്യ ബോർഡിന്റെ ഓഫീസിൽ അപേക്ഷ നൽകാം.  

തിരുവനന്തപുരം: സംസ്ഥാന ഔഷധ സസ്യ ബോർഡിൽ സീനിയർ സയന്റിഫിക് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  സർക്കാർ സ്ഥാപനങ്ങളിലോ സ്വയംഭരണ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലോ ഉള്ള ജീവനക്കാർക്ക് അപേക്ഷിക്കാം.  ബയോഡാറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും അപേക്ഷക്കൊപ്പം സമർപ്പിക്കണം. ഒക്‌ടോബർ 31 വരെ ഔഷധ സസ്യ ബോർഡിന്റെ ഓഫീസിൽ അപേക്ഷ നൽകാം.  

അംഗീകൃത സർവകലാശാലയിൽ നിന്ന് ബോട്ടണിയിൽ ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദമോ ആയുർവേദ മെഡിക്കൽ സയൻസിൽ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.  പ്ലാന്റ്, കൃഷി, ഫോറസ്ട്രി തുടങ്ങിയ മേഖലകളിൽ പത്ത് വർഷത്തെ ഗവേഷണ പരിചയം വേണം.  പ്രതിമാസവേതനം: 40,500 - 85,000.  വിശദവിവരങ്ങൾക്ക്: www.smpbkerala.org.    

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു