എസ്.എസ്.സി റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ ഓഗസ്റ്റ് മുതല്‍

Web Desk   | Asianet News
Published : Jun 02, 2020, 04:25 PM IST
എസ്.എസ്.സി റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ ഓഗസ്റ്റ് മുതല്‍

Synopsis

പരീക്ഷാ തിയ്യതികളില്‍ സാഹചര്യത്തിനനുസരിച്ച് മാറ്റങ്ങള്‍ വരാമെന്ന് കമ്മിഷന്‍ അറിയിച്ചു. 

ദില്ലി: കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ ഓഗസ്റ്റ് മുതല്‍ നടത്തുമെന്ന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പരീക്ഷാ തിയ്യതികളില്‍ സാഹചര്യത്തിനനുസരിച്ച് മാറ്റങ്ങള്‍ വരാമെന്ന് കമ്മിഷന്‍ അറിയിച്ചു. അറിയിപ്പുകള്‍ക്കും മറ്റു വിവരങ്ങള്‍ക്കുമായി കമ്മിഷന്റെ ssc.nic.in എന്ന വെബ്‌സൈറ്റ് ഇടയ്ക്കിടെ സന്ദര്‍ശിക്കുക.
 
കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ പരീക്ഷ (2019) - ഓഗസ്റ്റ് 17 മുതല്‍ 28 വരെ, ജൂനിയര്‍ എന്‍ജിനീയര്‍ (2019) പേപ്പര്‍ I - സെപ്റ്റംബര്‍ 1 മുതല്‍ 4 വരെ, സെലക്ഷന്‍ പോസ്റ്റ് എക്‌സാമിനേഷന്‍ 2020 - സെപ്റ്റംബര്‍ 7 മുതല്‍ 9 വരെ, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് 'സി' ആന്‍ഡ് 'ഡി' - സെപ്റ്റംബര്‍ 10 മുതല്‍ 12 വരെ, സബ് ഇന്‍സ്‌പെക്ടര്‍ ഇന്‍ ദില്ലി പോലീസ് & സി.എ.പി.എഫ് - സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 5 വരെ, ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍ (പേപ്പര്‍ I) - ഒക്ടോബര്‍ 6 കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (Tier II -2019) - ഒക്ടോബര്‍ 14 മുതല്‍ 17 വരെ  

PREV
click me!

Recommended Stories

ഇന്ത്യയിലെ ആദ്യ 'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നു; തുടക്കം തിരുവനന്തപുരത്ത് നിന്ന്, വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം
യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു