ഇനി വീടും പരീക്ഷണശാലയാകും: ‘ലാബ് അറ്റ് ഹോം’ പദ്ധതിയുമായി എസ്എസ്കെ

Web Desk   | Asianet News
Published : Apr 15, 2021, 02:26 PM IST
ഇനി വീടും പരീക്ഷണശാലയാകും: ‘ലാബ് അറ്റ് ഹോം’ പദ്ധതിയുമായി എസ്എസ്കെ

Synopsis

ഗണിതം,സാമൂഹികശാസ്ത്രം, സയൻസ് എന്നിങ്ങനെയായി മൂന്നു ലാബുകളാണ് വീടുകളിൽ ക്രമീകരിക്കുക. ഒരുവിദ്യാർത്ഥിക്ക് 75 രൂപ എന്ന കണക്കിലാണ് ആദ്യഘട്ടത്തിൽ തുക അനുവദിക്കുക. 

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് വീടുകളിൽ പരീക്ഷണശാലകളൊരുക്കാൻ സമഗ്രശിക്ഷ കേരളയുടെ ‘ലാബ് അറ്റ് ഹോം’ പദ്ധതി. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഏഴാം ക്ലാസ് വിദ്യാർഥികൾക്കാണ് പദ്ധതി നടപ്പാക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ അധ്യയന വർഷം വിദ്യാർത്ഥികൾക്ക് ലാബ് സൗകര്യം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് പുതിയ ആശയം.

ഗണിതം,സാമൂഹികശാസ്ത്രം, സയൻസ് എന്നിങ്ങനെയായി മൂന്നു ലാബുകളാണ് വീടുകളിൽ ക്രമീകരിക്കുക. ഒരുവിദ്യാർത്ഥിക്ക് 75 രൂപ എന്ന കണക്കിലാണ് ആദ്യഘട്ടത്തിൽ തുക അനുവദിക്കുക. സ്കൂളിലെ വിദ്യാർഥികളുടെ ആകെ എണ്ണമനുസരിച്ച് ലഭ്യമാകുന്ന തുക ഉപയോഗിച്ച് അസംസ്കൃതവസ്തുക്കൾ വാങ്ങി ചെലവുകുറഞ്ഞ രീതിയിൽത്തന്നെ ലാബിലേക്കുള്ള ഉപകരണങ്ങൾ തയ്യാറാക്കും.

ബാക്കി പണത്തിനായി പിടിഎയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായം തേടനാണ് നീക്കം. ലാബ് ഉപകരണങ്ങൾ നിർമിക്കുന്നതിനായി പരിശീലനവും നൽകും. തെർമോക്കോൾ, കാർഡ് ബോർഡ് തുടങ്ങിയവ ഉപയോഗിച്ചാണ് ഉപകരണങ്ങൾ നിർമിക്കുക. കോവിഡ് വ്യാപനം ഏറുന്ന സാഹചര്യത്തിൽ വീട്ടിൽതന്നെ കുട്ടികളുടെ പഠന സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്എസ്കെ ‘ലാബ് അറ്റ് ഹോം’ പദ്ധതി നടപ്പാക്കുന്നത്.
 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു