ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ സമ്മര്‍ ഇന്റേണ്‍ഷിപ്പ്; ഏപ്രില്‍ 16-നകം ഇ-മെയില്‍ ചെയ്യണം

By Web TeamFirst Published Apr 15, 2021, 9:49 AM IST
Highlights

വിദ്യാര്‍ഥി അപേക്ഷകര്‍ ഫിസിക്‌സ്, അപ്ലൈഡ് ഫിസിക്‌സ്, അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സ്, ഓപ്റ്റിക്‌സ്/ അപ്ലൈഡ് ഓപ്റ്റിക്‌സ്, ലേസര്‍ ഫിസിക്‌സ്, സ്‌പേസ് ഫിസിക്‌സ്, ജിയോളജി, ജിയോഫിസിക്‌സ്, അറ്റ്‌മോസ്ഫറിക് സയന്‍സസ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, മെറ്റിയോറോളജി, കെമിസ്ട്രി, ഓഷ്യന്‍ സയന്‍സസ് ബന്ധപ്പെട്ട മേഖലകളില്‍ പഠിക്കുന്നവരായിരിക്കണം.

ദില്ലി: അഹമ്മദാബാദ് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി (പി.ആര്‍.എല്‍.) വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നടത്തുന്ന ഓണ്‍ലൈന്‍ സമ്മര്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മേയ് 10 മുതല്‍ ജൂലായ് ഒമ്പതുവരെ നടത്തുന്ന ഇന്റേണ്‍ഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ പി.ആര്‍.എല്ലിലെ നാലുകാമ്പസുകളില്‍ (അഹമ്മദാബാദ്, ഉദയ്പുര്‍, മൗണ്ട് അബു രണ്ട് കേന്ദ്രങ്ങള്‍) ഒന്നിലെ ഒരു ഫാക്കല്‍ട്ടി അംഗവുമൊത്ത് ഒരു പ്രോജക്ടില്‍ പ്രവര്‍ത്തിക്കണം. ലഭ്യമായ പ്രോജക്ടുകളുടെ പട്ടിക https://www.prl.res.in/recruit/summertran2021/ ല്‍ ഉണ്ട്.

വിദ്യാര്‍ഥി അപേക്ഷകര്‍ ഫിസിക്‌സ്, അപ്ലൈഡ് ഫിസിക്‌സ്, അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സ്, ഓപ്റ്റിക്‌സ്/ അപ്ലൈഡ് ഓപ്റ്റിക്‌സ്, ലേസര്‍ ഫിസിക്‌സ്, സ്‌പേസ് ഫിസിക്‌സ്, ജിയോളജി, ജിയോഫിസിക്‌സ്, അറ്റ്‌മോസ്ഫറിക് സയന്‍സസ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, മെറ്റിയോറോളജി, കെമിസ്ട്രി, ഓഷ്യന്‍ സയന്‍സസ് ബന്ധപ്പെട്ട മേഖലകളില്‍ പഠിക്കുന്നവരായിരിക്കണം.

പഠനം എം.എസ്‌സി. (ആദ്യ വര്‍ഷം), ഇന്റഗ്രേറ്റഡ് എം.എസ്‌സി. (മൂന്നാം/നാലാം വര്‍ഷം), ബി.എസ്‌സി.(മൂന്നാം വര്‍ഷം), ബി.ടെക്. (അപ്ലൈഡ് സയന്‍സസില്‍)/ബി.എസ്. (മൂന്നാം/നാലാം വര്‍ഷം), ബി.എസ്.എം.എസ്. (നാലാം/അഞ്ചാം വര്‍ഷം) ഇവയില്‍ ഒന്നില്‍ ആയിരിക്കണം. ഇന്ത്യയില്‍ പഠിക്കുന്നവരാകണം വിദ്യാര്‍ഥികള്‍. ബാച്ചിലര്‍, മാസ്റ്റേഴ്‌സ് തലത്തില്‍ 60 ശതമാനം മാര്‍ക്കുവേണം. ബിരുദതലത്തില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണം.

അധ്യാപക അപേക്ഷകര്‍ മുകളില്‍സൂചിപ്പിച്ച വിഷയങ്ങളിലെ അക്കാദമിക് പഠനം കഴിഞ്ഞ് ബിരുദ, ബിരുദാനന്തര തല പ്രോഗ്രാമുകളില്‍ പഠിപ്പിക്കുന്ന അഞ്ചുവര്‍ഷം അധ്യാപന പരിചയമുള്ള പിഎച്ച്.ഡി. ബിരുദമുള്ളവരായിരിക്കണം. https://www.prl.res.in/recruit/summertran2021/ വഴി അപേക്ഷ ഏപ്രില്‍ 16 രാത്രി 11.59 വരെ നല്‍കാം. എല്ലാ അപേക്ഷകളും വിദ്യാര്‍ഥിയുടെ/ അധ്യാപകന്റെ വകുപ്പ്/സ്ഥാപന മേധാവി/പ്രിന്‍സിപ്പല്‍ വഴി (ഓണ്‍ലൈന്‍) നല്‍കണം. സോഫ്റ്റ് കോപ്പി headas@prl.res.inലേക്ക് ഏപ്രില്‍ 16-നകം ഇ-മെയില്‍ ചെയ്യണം. വിശദവിവരങ്ങള്‍ സൈറ്റില്‍.

click me!