എസ്എസ്എൽസി, പ്ലസ് ടൂ മോഡൽ പരീക്ഷകൾ ഇന്ന് തീരും: പൊതുപരീക്ഷയ്ക്ക് ഇനി 8 നാൾ

Web Desk   | Asianet News
Published : Mar 08, 2021, 08:36 AM IST
എസ്എസ്എൽസി, പ്ലസ് ടൂ മോഡൽ പരീക്ഷകൾ ഇന്ന് തീരും: പൊതുപരീക്ഷയ്ക്ക് ഇനി 8 നാൾ

Synopsis

17 മുതലാണ് പൊതുപരീക്ഷ നടക്കുക. 

തിരുവനന്തപുരം:എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ ഇന്ന് സമാപിക്കും. വാഹന പണിമുടക്കിനെ തുടർന്ന് മാർച്ച്‌ 2ന് മാറ്റിവച്ച പരീക്ഷകളാണ് ഇന്ന് നടക്കുക. ഇന്ന് തീരുന്ന പരീക്ഷയുടെ മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കി 10ന് ഉത്തരക്കടലാസുകൾ വിതരണം ചെയ്യും.

17 മുതലാണ് പൊതുപരീക്ഷ നടക്കുക. മാർച്ച്‌ 17 മുതൽ ഹയർ സെക്കൻഡറി വിഭാഗത്തിന് രാവിലെയും എസ്എസ്എൽസിക്ക് ഉച്ചയ്ക്കുമാണ് പൊതുപരീക്ഷ നടക്കുക. അതേസമയം തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പരീക്ഷകൾ മാറ്റണം എന്ന ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല.

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!