പുതിയ അധ്യയന വർഷം: എസ്എസ്എൽസി ക്ലാസുകൾ മെയ് മുതൽ ഓൺലൈനായി ആരംഭിക്കും

Web Desk   | Asianet News
Published : Apr 14, 2021, 12:49 PM IST
പുതിയ അധ്യയന വർഷം: എസ്എസ്എൽസി ക്ലാസുകൾ മെയ് മുതൽ ഓൺലൈനായി ആരംഭിക്കും

Synopsis

ഒൻപതാം ക്ലാസിൽ നിന്ന് പത്താം തരത്തിലെത്തുന്ന വിദ്യാർത്ഥികൾക്ക് വേഗം തന്നെ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം. 

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ എസ്എസ്എൽസി വിദ്യാർഥികൾക്ക് നേരത്തെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. കോവിഡ് വ്യാപനം ഏറിവരുന്ന സാഹചര്യത്തിൽ ഇത്തവണ മെയ്‌ മുതൽ തന്നെ ഓൺലൈനായി ക്ലാസ് ആരംഭിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞാൽ ഉടൻ ക്ലാസുകൾ ആരംഭിക്കാനാണ് നീക്കം. 

നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് കോവിഡ് കേസുകൾ ഉയർന്നു വരികയാണ്. ഇതുകൊണ്ടുതന്നെ വിദ്യാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ വൈകും. ഒൻപതാം ക്ലാസിൽ നിന്ന് പത്താം തരത്തിലെത്തുന്ന വിദ്യാർത്ഥികൾക്ക് വേഗം തന്നെ ക്ലാസുകൾ ആരംഭിക്കാനാണ് തീരുമാനം. മറ്റുള്ള ക്ലാസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പിന്നീടാകും ഉണ്ടാകുക.

PREV
click me!

Recommended Stories

തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ അധ്യാപക ഒഴിവ്
171 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം; ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം