എസ്എസ്എല്‍സി ഫലപ്രഖ്യാപനം ജൂലായ് ആദ്യവാരം

Published : Jun 04, 2020, 04:09 PM ISTUpdated : Jun 04, 2020, 04:10 PM IST
എസ്എസ്എല്‍സി ഫലപ്രഖ്യാപനം ജൂലായ് ആദ്യവാരം

Synopsis

ജൂലായ് ആദ്യം ഫലം പ്രഖ്യാപിക്കാനാകുമെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് കരുതുന്നത്.  

തിരുവനന്തപുരം: എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനം ജൂലായ് ആദ്യം. ഇതിന്റെ തുടര്‍ച്ചയായി ഹയര്‍സെക്കന്‍ഡറി ഫലവും വരും. എസ്.എസ്.എല്‍.സി. രണ്ടാംഘട്ട മൂല്യനിര്‍ണയം തിങ്കളാഴ്ച ആരംഭിച്ചിരുന്നു. എന്നാല്‍, പല ക്യാമ്പുകളിലും അധ്യാപകര്‍ കുറവായതിനാല്‍ സാവധാനമാണ് മൂല്യനിര്‍ണയം. ഈമാസം അവസാനത്തോടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കും. തുടര്‍ന്ന് ടാബുലേഷനും മാര്‍ക്ക് ഒത്തുനോക്കലും നടത്താന്‍ ഒരാഴ്ച വേണം. അത് പൂര്‍ത്തിയാക്കി ജൂലായ് ആദ്യം ഫലം പ്രഖ്യാപിക്കാനാകുമെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് കരുതുന്നത്.
 

PREV
click me!

Recommended Stories

ഐഐടി പാലക്കാടുമായി സഹകരിച്ച് ഐസിടി അക്കാദമിയുടെ എഐ-എംഎൽ പരിശീലനം; ഇപ്പോൾ അപേക്ഷിക്കാം
നീറ്റ് പിജി 2026 ഫലം പ്രഖ്യാപിച്ചു; സ്കോറും കട്ട് ഓഫും അറിയാം