എസ്എസ്എൽസി പരീക്ഷാഫലം ജൂൺ ആദ്യവാരം: പ്ലസ്ടു ഫലം ജൂൺ 20നകം

By Web TeamFirst Published Apr 12, 2021, 8:58 AM IST
Highlights

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പ്ലസ്ടു പരീക്ഷാഫലവും പുറത്തുവരും. മെയ്‌ 5ന് പ്ലസ്ടു പരീക്ഷയുടെ മൂല്യനിർണ്ണയം ആരംഭിക്കും.

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ജൂൺ ആദ്യവാരം പ്രസിദ്ധീകരിക്കും. ഇപ്പോൾ നടക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണ്ണയം മെയ്‌ 14ന് ആരംഭിക്കും. മൂല്യനിർണ്ണയം മെയ്‌ 29നകം പൂർത്തിത്തിയാക്കി ജൂൺ ആദ്യവാരത്തിൽ ഫലം പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം.

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പ്ലസ്ടു പരീക്ഷാഫലവും പുറത്തുവരും. മെയ്‌ 5ന് പ്ലസ്ടു പരീക്ഷയുടെ മൂല്യനിർണ്ണയം ആരംഭിക്കും. ജൂൺ 20നകം പ്ലസ്ടു പരീക്ഷാഫലവും പ്രതീക്ഷിക്കാം. ഏപ്രിൽ 8നാണ് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ആരംഭിച്ചത്. ഈ മാസം അവസാനത്തോടെ പരീക്ഷകൾ പൂർത്തിയാക്കും. അതേസമയം മെയ്‌ 25നകം ഫലം പ്രസിദ്ധീകരിക്കാനുള്ള സാധ്യതയും വിദ്യാഭ്യാസ വകുപ്പ് തള്ളിക്കളയുന്നില്ല. ഏപ്രിൽ 29ന് പരീക്ഷ കഴിഞ്ഞാൽ ഉടൻ മൂല്യനിർണ്ണയം നടത്തം. 15 ദിവസത്തിനകം മൂല്യനിർണ്ണയം പൂർത്തിയാക്കാൻ കഴിയുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
 

click me!