ലാപ്‌ടോപ് വിതരണ പദ്ധതി, കൂടുതല്‍ ബഡ്‌സ് സ്‌കൂളുകള്‍; വിദ്യാഭ്യാസ മേഖലക്ക് ഉണർവേകി സംസ്ഥാന ബജറ്റ് 2021

By Web TeamFirst Published Jan 15, 2021, 3:48 PM IST
Highlights

റെക്കോർഡ് സമയമെടുത്ത തോമസ് ഐസക്കിന്‍റെ ബജറ്റിൽ ഏറെയും കയ്യടി കിട്ടുന്ന പ്രഖ്യാപനങ്ങളായിരുന്നു. വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ഉണർവ്വ് നൽകുന്ന പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റിലുള്ളത്.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നിൽക്കുന്ന സാഹചര്യത്തിൽ ജനക്ഷേമത്തിലൂന്നിയ സംസ്ഥാന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചത്. അഞ്ച് വർഷത്തെ നേട്ടങ്ങൾ നിരത്തി ഭരണത്തുട‍ർച്ച ലക്ഷ്യമിട്ടുള്ള 3 മണിക്കൂർ 18 മിനുട്ട് നീണ്ട ബജറ്റ് പ്രസംഗമാണ് തോമസ് ഐസക്ക് അവതരിപ്പിച്ചത്. റെക്കോർഡ് സമയമെടുത്ത തോമസ് ഐസക്കിന്‍റെ ബജറ്റിൽ ഏറെയും കയ്യടി കിട്ടുന്ന പ്രഖ്യാപനങ്ങളായിരുന്നു. വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ഉണർവ്വ് നൽകുന്ന പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റിലുള്ളത്. അവ

സര്‍വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

ലാപ്‌ടോപ് വിതരണ പദ്ധതി വിപുലീകരിക്കും. പട്ടിക വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് പകുതി വിലക്ക് ലാപ്‌ടോപ്. മറ്റു ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡി.

സര്‍വകലാശാല പശ്ചാത്തല സൗകര്യ വികസനത്തിന് 2000 കോടി അനുവദിക്കും.

അഫിലിയേറ്റഡ് കോളേജുകള്‍ക്ക് 1000 കോടി.

ഉന്നതവിദ്യഭ്യാസ രംഗത്ത് 3.5 ലക്ഷം പേര്‍ക്ക് അവസരം.

ഉന്നതവിദ്യാഭ്യാസത്തിന് ആറിന പദ്ധതി ആവിഷ്‌കരിക്കും.

അഫിലിയേറ്റഡ് കോളേജുകളിലെ ക്ലാസ് മുറികൾ ഡിജിറ്റലൈസ് ചെയ്യും. ഇതിനായി 150 കോടി അനുവദിക്കും.

പ്രതിമാസം 50000-100000 രൂപ വരെ ഫെലോഷിപ്പുള്ള 500 നവകേരള പോസ്റ്റ് ഡോക്ടര്‍ ഫെലോഷിപ്പ് അനുവദിക്കും.

ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന് ആസ്ഥാന മന്ദിരം വാങ്ങുന്നതിന് അഞ്ച് കോടി അനുവദിക്കും

ആരോഗ്യസര്‍വകലാശാല ഗവേഷണ വിഭാഗത്തിന് ഡോ പല്‍പ്പുവിന്റെ പേര് നൽകും.

പ്രധാന സര്‍വകലാശാലകള്‍ക്ക് 125 കോടി കിഫ്ബിയില്‍ നിന്ന് നല്‍കും.197 കോഴ്‌സുകള്‍ക്ക് അനുമതി

സംസ്ഥാനത്ത് കൂടുതല്‍ ബഡ്‌സ് സ്‌കൂളുകള്‍ തുടങ്ങും

click me!