സെറ്റ് പരീക്ഷ ജനുവരിയിൽ, അപേക്ഷിക്കേണ്ട അവസാന തീയതി അറിയാം...

Published : Oct 03, 2022, 12:57 PM ISTUpdated : Oct 03, 2022, 01:04 PM IST
സെറ്റ് പരീക്ഷ ജനുവരിയിൽ, അപേക്ഷിക്കേണ്ട അവസാന തീയതി അറിയാം...

Synopsis

50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം,  ബിഎഡ് പാസായവര്‍ക്ക് അപേക്ഷിക്കാം...

ഹയര്‍ സെക്കന്ററി / നോൺ വൊക്കേഷൺൽ ഹയര്‍സെക്കന്ററി അധ്യാപകരാകാനുള്ള സംസ്ഥാന യോഗ്യതാ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്  - സെറ്റ് പരീക്ഷയ്ക്ക് ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. പരീക്ഷ ജനുവരിയിൽ നടക്കും. 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം,  ബിഎഡ് പാസായവര്‍ക്ക് അപേക്ഷിക്കാം. ചില വിഷയങ്ങളെ ബിഎഡിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എസ് സി, എസ് ടി, പഴ്സൻസ് വിത്ത് ഡിസബിലിറ്റി - പിഡബ്ല്യുഡി വിഭാഗങ്ങൾക്ക് 5 ശതമാനം മാര്‍ക്കിളവ് നൽകുന്നുണ്ട്. ജനറൽ, ഒബിസി വിഭാഗങ്ങൾക്ക് 1000 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ് ടി, പിഡബ്ല്യുഡി വിഭാഗങ്ങൾക്ക് അപേക്ഷാ ഫീസ് 500 രൂപയാണ്.

എസ്എസ്‍സി കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷ ഡിസംബറിൽ

കേന്ദ്ര സര്‍വ്വീസിലെ ബിരുദതല അവസരങ്ങൾക്കായുള്ള കംബൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസരം ഒക്ടോബര്‍ എട്ടിന് അവസാനിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ദീര്‍ഘിപ്പിക്കില്ലെന്ന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വ്യക്തമാക്കി. 35 ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 20,000 ഒഴിവുകളാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. ഒന്നാംഘട്ട പരീക്ഷ ഡിസംബറിൽ നടക്കും. 

PREV
Read more Articles on
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം