സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022ലെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

By Web TeamFirst Published Jan 26, 2023, 9:12 AM IST
Highlights

മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. 

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സാംസ്‌കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022ലെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. 

കഥ/നോവൽ വിഭാഗത്തിൽ ഇ എൻ ഷീജ (അമ്മമണമുള്ള കനിവുകൾ), കവിത വിഭാഗത്തിൽ മനോജ് മണിയൂർ (ചിമ്മിനിവെട്ടം), വൈജ്ഞാനിക വിഭാഗത്തിൽ ഡോ. വി രാമൻകുട്ടി (എപ്പിഡെമിയോളജി - രോഗവ്യാപനത്തിന്റെ ശാസ്ത്രം), ശാസ്ത്ര വിഭാഗത്തിൽ ഡോ. മുഹമ്മദ് ജാഫർ പാലോട്, ജനു (കൊറോണക്കാലത്ത് ഒരു വവ്വാൽ), ജീവചരിത്രം/ആത്മകഥ വിഭാഗത്തിൽ സുധീർ പൂച്ചാലി (മാർക്കോണി), വിവർത്തനം/പുനരാഖ്യാനം വിഭാഗത്തിൽ ഡോ. അനിൽകുമാർ വടവാതൂർ (ഓസിലെ മഹാമാന്ത്രികൻ), ചിത്രീകരണ വിഭാഗത്തിൽ  സുധീർ പി വൈ (ഖസാക്കിലെ തുമ്പികൾ), നാടക വിഭാഗത്തിൽ ഡോ. നെത്തല്ലൂർ ഹരികൃഷ്ണൻ (കായലമ്മ) എന്നിവരാണ് പുരസ്‌കാരങ്ങൾക്ക് അർഹരായത്. പുരസ്‌കാരങ്ങൾ സമ്മാനിക്കുന്ന തീയതി പിന്നീട് അറിയിക്കും.

ടെക്‌നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള ഒഴിവുകളിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ൽ ലഭിക്കും. അപേക്ഷകളും അനുബന്ധരേഖകളും 2022 ഫെബ്രുവരി 9-ാം തീയതിക്ക് മുൻപായി ഡയറക്ടർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.റ്റി.സി ബസ് ടെർമിനൽ (നാലാം നില), തിരുവനന്തപുരം- 695 001. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471- 2326264 (ഓഫീസ്). ഇ-മെയിൽ: environmentdirectorate@gmail.com.

യുവാവിന്‍റെ കൈയിൽ വിദേശ കറൻസി ഉണ്ടെന്ന് കരുതി; ഈരാറ്റുപേട്ടയിലേത് 'പ്ലാന്‍ഡ് ഓപ്പറേഷൻ', പ്രതികള്‍ അറസ്റ്റില്‍

click me!