കേന്ദ്ര സര്‍വീസിൽ സ്റ്റെനോഗ്രാഫർ; 261 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Published : Jun 19, 2025, 12:13 PM IST
Stenographer

Synopsis

ഓഗസ്റ്റ് 6 മുതൽ 11 വരെ നടക്കുന്ന പരീക്ഷയിൽ 261 ഒഴിവുകൾ നികത്താനാണ് തീരുമാനം.

തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി) സ്റ്റെനോഗ്രാഫർ ഗ്രേഡ് 'സി', 'ഡി' തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് ബി/സി നോൺ ഗസറ്റഡ് തസ്തികയാണിത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, സ്റ്റെനോഗ്രാഫി സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

ഓഗസ്റ്റ് 6 മുതൽ 11 വരെ നടക്കുന്ന പരീക്ഷയിൽ 261 ഒഴിവുകൾ നികത്തും. 12-ാം ക്ലാസ്/തത്തുല്യം പാസ്സായവർക്ക് അപേക്ഷിക്കാം. 100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ, എസ്.സി, എസ്ടി, പിഡബ്ല്യൂബിഡി, ഇഎസ്എം വിഭാഗങ്ങൾക്ക് ഫീസില്ല. ഓൺലൈൻ അപേക്ഷ www.ssc.gov.in വഴി ജൂൺ 26-ന് മുമ്പ് സമർപ്പിക്കണം. ജൂലൈ 1, 2 തീയതികളിൽ ആവശ്യമായ തിരുത്തലുകൾക്ക് അവസരമുണ്ട്. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് പരിശോധിക്കുക.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു