സംസ്കൃത സർവ്വകലാശാലയിൽ സ്റ്റുഡന്റ് കൗൺസിലർ നിയമനം; വാക്ക് ഇൻ ഇന്റര്‍വ്യൂ

Published : Jul 07, 2025, 05:56 PM IST
Sanskrit University

Synopsis

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സ്റ്റുഡന്റ് കൗൺസിലർ തസ്തികയിലേക്ക് നിയമനം. 

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സ്റ്റുഡന്റ് കൗൺസിലർ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിനായി ജൂലൈ 15ന് രാവിലെ 10.30ന് വാക്ക് - ഇൻ – ഇന്റർവ്യൂ നടത്തുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും കൗൺസിലിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും നേടിയർവക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 25,000/-.

യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള ഭരണ നിർവ്വഹണ കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഐഎച്ച്ആർഡി; പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
മലയാളം തുല്യതാ പരീക്ഷ; അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി