വിദേശത്ത് മെഡിസിൻ പഠിക്കുന്ന 90% വിദ്യാർത്ഥികളും ഇന്ത്യയിലെ യോ​ഗ്യത പരീക്ഷയിൽ പരാ‍ജയപ്പെടുന്നു: കേന്ദ്രമന്ത്രി

Web Desk   | Asianet News
Published : Mar 01, 2022, 03:50 PM ISTUpdated : Mar 01, 2022, 04:49 PM IST
വിദേശത്ത് മെഡിസിൻ പഠിക്കുന്ന 90% വിദ്യാർത്ഥികളും ഇന്ത്യയിലെ യോ​ഗ്യത പരീക്ഷയിൽ പരാ‍ജയപ്പെടുന്നു: കേന്ദ്രമന്ത്രി

Synopsis

വിദ്യാർത്ഥികൾ എന്തിനാണ് മെഡിക്കൽ പഠനത്തിനായി വിദേശങ്ങളിൽ പോകുന്നത് എന്ന് ചർച്ച ചെയ്യാനുളള സമയമിതല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ബെലഗാവി:  വിദേശത്ത് മെഡിസിൻ പഠിക്കുന്ന 90% ഇന്ത്യൻ വിദ്യാർത്ഥികളും ഇന്ത്യയിലെ യോഗ്യതാ പരീക്ഷകൾ വിജയിക്കുന്നതിൽ പരാജയപ്പെടുന്നു എന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രിയും ധാർവാഡ് എംപിയുമായ പ്രഹ്ളാദ് ജോഷി. എന്നാൽ വിദ്യാർത്ഥികൾ എന്തിനാണ് മെഡിക്കൽ പഠനത്തിനായി വിദേശങ്ങളിൽ പോകുന്നത് എന്ന് ചർച്ച ചെയ്യാനുളള സമയമിതല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രഹ്ളാദ് ജോഷി.

വിദേശത്ത് എംബിബിഎസ് പഠിക്കുന്നവർക്ക് ഇന്ത്യയിൽ ഡോക്ടർമാരായി പ്രവർത്തിക്കാൻ വിദേശ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പരീക്ഷ (എഫ്എംജിഇ) പാസാകണമെന്ന് നിർബന്ധമാണ്. യുക്രെയ്നിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ, അവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ ഇന്ത്യ അവിടത്തെ എംബസിയിൽ അധിക ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുക്രൈനിലെ വിദ്യാർത്ഥികൾ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതയിൽ വരെ പ്രതിസന്ധി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഞങ്ങൾ യുക്രെയ്ൻ സർക്കാരുമായും റഷ്യയുമായും ദിവസേന ബന്ധപ്പെടുന്നുണ്ട്, ഉടൻ തന്നെ എല്ലാ വിദ്യാർത്ഥികളെയും വീട്ടിലേക്ക് തിരികെ കൊണ്ടുവരും," അദ്ദേഹം പറഞ്ഞു.

യുക്രൈനിലെ സാഹചര്യങ്ങൾ കൂടുതൽ ഗുരുതരമാകുന്ന സാഹചര്യത്തിൽ മിഷന്റെ ഭാഗമാകാൻ വ്യോമസേനാ വിമാനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകി. സ്വകാര്യ വിമാനങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യൻ വ്യോമസേനയും ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകുന്നത്. നാല് സി 17 വിമാനങ്ങൾ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകും. 

രാഷ്ട്രപതി രാം നാഥ് കോവിന്ദുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് നിർദ്ദേശം നൽകിയത്. യുക്രൈയിനിലേക്ക് മരുന്നുമായി പുറപ്പെടുന്ന സി 17 വ്യോമസേന വിമാനത്തിൽ പരാമാവധി വിദ്യാർത്ഥികളെ തിരികെ എത്തിക്കാനാണ് നീക്കം. ഇതിനായുള്ള നടപടികൾ വ്യോമസേന പൂർത്തിയാക്കിയിരുന്നു. സർക്കാരിന്റെ അവസാനനിർദ്ദേശത്തിനായി കാത്തിരിക്കുകയാണെന്ന് വ്യോമസേന വൃത്തങ്ങൾ വ്യക്തമാക്കി. വരും ദിവസങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി കൂടുതൽ വ്യോമസേന വിമാനങ്ങൾ യുക്രൈന്റെ അയൽരാജ്യങ്ങളിലേക്ക് തിരിക്കുമെന്നാണ് വിവരം. രക്ഷാ ദൌത്യത്തിന്റെ ഭാഗമായി കേന്ദ്രനിയമമന്ത്രി കിരൺറിജ്ജജു സ്സോവാക്യയിലേക്ക് തിരിച്ചു. 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു