
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ പഠന കോഴ്സിലെ പുതിയ ബാച്ചുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് കെല്‍ട്രോണ്‍ കേന്ദ്രങ്ങളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചത്. മാധ്യമ മേഖലയില്‍ കരിയര്‍ ആഗ്രഹിക്കുന്ന ഡിഗ്രി/പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് കെല്‍ട്രോണ്‍ കേന്ദ്രങ്ങളില്‍ എത്തി അഡ്മിഷന്‍ നേടാം.
പഠനകാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ പ്രായോഗിക പരിശീലനം, ഇന്റേണ്‍ഷിപ്പ് എന്നിവ ലഭിക്കും. പ്ലേസ്‌മെന്റ് സപ്പോര്‍ട്ടിനും (നിബന്ധനകള്‍ പ്രകാരം) അവസരം ലഭിക്കും. പത്രപ്രവര്‍ത്തനം, ടെലിവിഷന്‍ ജേര്‍ണലിസം, ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത മീഡിയ പ്രാക്ടീസുകള്‍, വാര്‍ത്താ അവതരണം, ആങ്കറിംഗ്, പബ്ലിക്‌റിലേഷന്‍, അഡ്വര്‍ടൈസിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില്‍, പരിഷ്‌ക്കരിച്ച സിലബസ്സില്‍ നൂതന രീതിയില്‍ പരിശീലനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9544958182.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി : ഡിസംബര്‍ 12.
തിരുവനന്തപുരം: സ്‌കോൾ കേരള-ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്‌പോർട്സ് യോഗ കോഴ്‌സിന്റെ രണ്ടാം ബാച്ചിന്റെ പൊതു പരീക്ഷ ഡിസംബർ 21-ന് ആരംഭിക്കും. തിയറി പരീക്ഷ 2025 ഡിസംബർ 21, 2026 ജനുവരി 03, 04 തീയതികളിലും, പ്രായോഗിക പരീക്ഷ 2025 ഡിസംബർ 26, 27, 28, 29, 30 തീയതികളിലും, അതത് പഠന കേന്ദ്രങ്ങളിൽ നടത്തും. പരീക്ഷാ ഫീസ് 1200 രൂപ. പിഴ കൂടാതെ ഡിസംബർ 5 വരെയും 100 രൂപ പിഴയോടെ ഡിസംബർ 12 വരെയും അടയ്ക്കാം.
യോഗ പഠിതാക്കൾക്ക് നൽകിയിട്ടുള്ള യൂസർനെയിമും (ആപ്ലിക്കേഷൻ നമ്പർ) പാസ് വേഡും (ജനന തീയതി) ഉപയോഗിച്ച് സ്‌കോൾ കേരളയുടെ വെബ്സൈറ്റായ www.scolekerala.org യിലെ Students Login-ൽ ' Exam Fee Payment ' എന്ന ലിങ്ക് വഴി ഫീസ് അടയ്ക്കാം. സ്‌കോൾ കേരള വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച്, ഫീസ് ഒടുക്കിയ ഓൺലൈൻ രസീത്, സ്‌കോൾ-കേരള അനുവദിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പഠനകേന്ദ്രം പ്രിൻസിപ്പൽമാർക്ക് അപേക്ഷ സമർപ്പിക്കണം. ഇന്റേണൽ പരീക്ഷക്ക് 40 ശതമാനം മാർക്കും സമ്പർക്ക ക്ലാസിലെ 80 ശതമാനം ഹാജരുമാണ് പരീക്ഷ എഴുതാനുള്ള യോഗ്യത.
യോഗ ഒന്നാം ബാച്ച് (2024 മെയ്) പൊതുപരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയും വിവിധ കാരണങ്ങളാൽ പൂർണ്ണമായോ/ഏതെങ്കിലും വിഷയങ്ങൾ മാത്രമായോ എഴുതാൻ കഴിയാതെവരികയും ചെയ്ത വിദ്യാർഥികൾക്കും ഏതെങ്കിലും വിഷയത്തിൽ നിർദ്ദിഷ്ട യോഗ്യത നേടാത്തവർക്കും ഡിസംബറിലെ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0471-2342950, 2342271, 2342369.