
വയനാട്: പൊതുവിദ്യാഭ്യാസ വകുപ്പ് (Higher secondary department) ഹയര്‍സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സിലിംഗ് സെല്‍, വയനാട് ജില്ല പഞ്ചായത്തിന്റെ സഹകരണത്തോടെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കുന്ന അരികെ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ (Study Meterial) പഠന സഹായി മാഗസിന്‍ പ്രകാശനം ചെയ്തു. ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ജില്ലാ കളക്ടര്‍ എ. ഗീതയ്ക്ക് മാഗസിന്‍ നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ജില്ലയിലെ അധ്യാപകരുടെ നേതൃത്വത്തില്‍ പഠന സഹായി നിര്‍മ്മാണ ശില്പശാല നടത്തിയാണ് പഠനസാമഗ്രി നിര്‍മ്മിച്ചത്. പഠന സഹായി ഓണ്‍ലൈന്‍ ആയും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കും.
വയനാട് ജില്ലാ കരിയര്‍ സെല്ലിന്റെ തനത് പദ്ധതിയാണ് അരികെ. ഹ്യുമാനിറ്റീസ് കൊമേഴ്‌സ്, സയന്‍സ് വിഭാഗങ്ങളില്‍ പഠിക്കുന്ന ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കിയത്. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ സഹായി തയ്യാറാക്കി പുസ്തക രൂപത്തില്‍ നല്‍കുകയെന്നതാണ് പ്രധാന ലക്ഷ്യം. കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടഞ്ഞ് കിടക്കുകയും പഠനം ഓണ്‍ലൈന്‍ ആവുകയും ചെയ്തപ്പോള്‍ അരികെ പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് മാനസിക, സൗഹൃദ അക്കാദമിക പിന്തുണയൊരുക്കുകയും ചെയ്തിരുന്നു.
അസാപ് പരിശീലന കലണ്ടർ പ്രകാശനം
അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ്ണ നൈപുണ്യ പരിശീലന പരിപാടിയുടെ വാർഷിക കലണ്ടർ 'ജില്ലാ കളക്ടര്‍ ഡോ. പി കെ ജയശ്രീ പ്രകാശനം ചെയ്തു. നൂറിലധികം നൈപുണ്യ കോഴ്‌സുകളുടെ സംക്ഷിപ്ത വിവരങ്ങളടങ്ങിയതാണ് കലണ്ടര്‍. പതിനഞ്ചിലധികം തൊഴില്‍ മേഖലകളുമായും വ്യവസായ കേന്ദ്രീകൃതമായും ചെയ്തിരിക്കുന്ന നൂറിലധികം സ്‌കില്‍ കോഴ്സുകൾ ഉൾപ്പെട്ട കെ സ്‌കിൽ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും കളക്ടർ നിർവ്വഹിച്ചു. യുവജങ്ങള്‍ക്കിടയിൽ തൊഴില്‍ നൈപുണ്യം വളര്‍ത്തിയെടുക്കാനും ലോകത്തെ മികച്ച സ്ഥാപനങ്ങളില്‍ തൊഴിലവസരങ്ങളള്‍ നേടാനും പ്രാപ്തരാക്കുന്നതാണ് കോഴ്സുകൾ
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് രണ്ടര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികൾക്കാണ് പരിശീലനം നൽകിയത്. ഇവരിൽ ആയിരത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിവിധ ബഹുരാഷ്ട്ര കമ്പനികളിലും, ചെറുതും വലുതുമായ സ്ഥാപനങ്ങളിലും ജോലി ലഭ്യമാക്കാനും അസാപിന് സാധിച്ചു. ഒരു സമഗ്ര നൈപുണ്യ വികസന ലക്ഷ്യമാക്കി നടപ്പിലാക്കുന്ന കെ-സ്‌കില്‍ പ്രോഗ്രാം കേരളത്തിന്റെ നൈപുണ്യ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. വിദ്യാര്‍ത്ഥികള്‍ക്കും ജോലിയുള്ള പ്രൊഫഷനലുകള്‍ക്കും തൊഴില്‍ അന്വേഷകർക്കും ഉപയോഗപ്രദമായ രീതിയില്‍ നേരിട്ടും ഓണ്‍ലൈന്‍ മുഖേനയുമാണ് ക്‌ളാസുകള്‍ .