എസ്എസ്എൽസി, പ്ലസ് ടൂ വിദ്യാർത്ഥികൾക്കായി പഠനസഹായി പുറത്തിറക്കി കണ്ണൂർ ജില്ലാപഞ്ചായത്ത്

Web Desk   | Asianet News
Published : Feb 05, 2022, 09:06 PM IST
എസ്എസ്എൽസി, പ്ലസ് ടൂ വിദ്യാർത്ഥികൾക്കായി പഠനസഹായി പുറത്തിറക്കി കണ്ണൂർ ജില്ലാപഞ്ചായത്ത്

Synopsis

ഓൺലൈൻ പ്ലാറ്റ് ഫോമുകൾ ഫലപ്രദമായി ഉപയോഗിച്ച് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആശങ്കയകറ്റാൻ ക്ലാസുകൾ നൽകും. 

കണ്ണൂർ:  മികച്ച ഉപരിപഠനത്തിന് (Higher Education) വിദ്യാർഥികളെ സജ്ജരാക്കാനും സമ്പൂർണ വിജയം ലക്ഷ്യമാക്കിയും എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർഥികൾക്കായി (SSLC Plus two Students) ജില്ലാപഞ്ചായത്ത് ആവിഷ്‌കരിച്ച പഠനസഹായി പുറത്തിറക്കി. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ (ഡയറ്റ്) നേതൃത്വത്തിൽ തയ്യാറാക്കിയ 'മുന്നേറാം ആത്മവിശ്വാസത്തോടെ' പഠന സഹായി പ്രകാശനം നടത്തി. പഠന സഹായിക്ക് പുറമെ പട്ടികവർഗ മേഖലയിൽ പ്രത്യേക ക്യാമ്പുകൾ നടത്തുമെന്ന് അവർ പറഞ്ഞു. ജനപ്രതിനിധികളും അധ്യാപകരും വീടുകൾ സന്ദർശിച്ച് വിദ്യാർഥികൾക്ക് പിന്തുണ നൽകും. ഓൺലൈൻ പ്ലാറ്റ് ഫോമുകൾ ഫലപ്രദമായി ഉപയോഗിച്ച് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആശങ്കയകറ്റാൻ ക്ലാസുകൾ നൽകും. സംശയനിവാരണത്തിനും പഠനത്തിനും സഹായകരമാകുന്ന ക്ലാസുകൾ യൂട്യൂബ് ചാനൽ വഴിയും സംപ്രേഷണം ചെയ്യുമെന്ന് പ്രസിഡൻറ് അറിയിച്ചു.

കഴിഞ്ഞവർഷം പത്താംതരം വിദ്യാർഥികൾക്കു മാത്രമാണ് പഠനസഹായി പുറത്തിറക്കിയിരുന്നത്. പഠനസഹായി ഫലപ്രദമായി വിദ്യാർഥികളിൽ എത്തിക്കാനുള്ള അധ്യാപക ശാക്തീകരണ പ്രവർത്തനങ്ങളും ആവിഷ്‌കരിച്ചിട്ടുണ്ട്. ഒരുമാസത്തെ പഠന പ്രവർത്തനങ്ങൾക്കൊടുവിൽ മാതൃകാ പരീക്ഷയും നടത്തും. വിദ്യാർഥികളുടെ മാനസിക സമ്മർദം കുറയ്ക്കാൻ വിദ്യാലയ തലത്തിൽ ഹെൽപ്‌ഡെസ്‌കുകളും ആരംഭിക്കും.

 

PREV
click me!

Recommended Stories

നിർമ്മിത ബുദ്ധിയും ഓട്ടോമേഷനും, വ്യോമയാന മേഖലയുടെ മുഖച്ഛായ മാറുന്നു; വിദ്യാർത്ഥികൾ കാലത്തിനൊത്ത് മാറണമെന്ന് സെന്തിൽ കുമാർ
അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു