പഠനത്തിന് പ്രായമില്ല; തൊണ്ണൂറാം വയസ്സിലും കൊച്ചുമക്കൾക്കൊപ്പം ഓൺലൈൻ പഠനത്തിൽ സജീവമായി സുബൈദ വല്യുമ്മ

Published : Jul 06, 2020, 12:37 PM IST
പഠനത്തിന് പ്രായമില്ല; തൊണ്ണൂറാം വയസ്സിലും കൊച്ചുമക്കൾക്കൊപ്പം ഓൺലൈൻ പഠനത്തിൽ സജീവമായി സുബൈദ വല്യുമ്മ

Synopsis

ഈ പ്രായത്തിലും പഠനത്തെ ഇത്രയധികം ഉത്സാഹത്തോടെ സമീപിക്കുന്നതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്.  

മലപ്പുറം: പേരക്കുട്ടികൾ ക്ലാസിലിരുന്ന് പഠിക്കുമ്പോൾ അവർക്കൊപ്പം പഠിക്കുന്ന ഒരു വല്യുമ്മയുണ്ട് മലപ്പുറം മൊറയൂരിൽ. തൊണ്ണൂറുകാരിയായ ഈ വല്യുമ്മയുടെ ക്ലാസ് ആസ്വാദനം കാണേണ്ടത് തന്നെയാണ്. മലപ്പുറം സ്വദേശിനിയായ സുബൈദയാണ് കുട്ടികൾക്കൊപ്പം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നത്. ഓൺലൈനിൽ ഓരോ ക്ലാസ്സും കണ്ട്, പ്രതികരിച്ചാണ് വല്യുമ്മയുടെ പഠനം. ഈ പ്രായത്തിലും പഠനത്തെ ഇത്രയധികം ഉത്സാഹത്തോടെ സമീപിക്കുന്നതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്.

ചെറുപ്പത്തിൽ സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ വല്യുമ്മയ്ക്ക് പഠിക്കാൻ സാധിച്ചില്ല. എന്നാൽ ആ സങ്കടമെല്ലാം മാറിയത് ഈ ഓൺലൈൻ കാലത്താണ്. 'അന്നൊന്നും എന്നെ കൊണ്ടാക്കനാളില്ല. കൊണ്ടുപോയി ചേർക്കാൻ ആരെങ്കിലും വേണ്ടേ? ആളില്ലാത്തത് കൊണ്ട് പോയില്ല.' സ്കൂളിൽ പോകാൻ ആ​ഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തിന് വല്യുമ്മയുടെ മറുപടി. 'പഠിക്കാനൊക്കെ ഇഷ്ടമാണ് പക്ഷേ മനസ്സില് നിക്കണില്ല. വയസ്സായില്ലേ? 'സുബൈദ ഉമ്മ ചോദിക്കുന്നു.  ഇത്രയും ആസ്വദിച്ച് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന വല്യുമ്മയ്ക്ക് ഒരാ​ഗ്രഹം കൂടിയുണ്ട്. വീട്ടിലിതുവരെ ടിവിയില്ല. ഒരു ടിവി വേണം. ജീവിതത്തിന്റെ പ്രാരാബ്ധങ്ങൾ ടിവി വാങ്ങാനുള്ള സാഹചര്യമുണ്ടായില്ല. 


 

PREV
click me!

Recommended Stories

ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെ
സൂം കോളിൽ പിരിച്ച് വിട്ടത് 900 പേരെ, ഇന്ത്യൻ സിഇഒയെ സ്വന്തം കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടു, ചതിയെന്ന് വിശാൽ ഗാർഗ്