TANCET 2023 : ടാൻസെറ്റ് 2023 പരീക്ഷ തീയതികൾ പ്രഖ്യാപിച്ച് അണ്ണാ യൂണിവേഴ്സിറ്റി; തീയതികൾ ഇവയാണ്...

Published : Aug 30, 2022, 01:02 PM ISTUpdated : Aug 30, 2022, 01:56 PM IST
TANCET 2023 : ടാൻസെറ്റ് 2023 പരീക്ഷ തീയതികൾ പ്രഖ്യാപിച്ച് അണ്ണാ യൂണിവേഴ്സിറ്റി; തീയതികൾ ഇവയാണ്...

Synopsis

TANCET 2023 പരീക്ഷയിൽ പങ്കെടുക്കാനുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

ദില്ലി: ചെന്നൈയിലെ അണ്ണാ യൂണിവേഴ്‌സിറ്റി TANCET 2023 പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. TANCET 2023 MTech, MCA പരീക്ഷകൾ ഫെബ്രുവരി 25-നും MBA-യ്ക്കുള്ള പരീക്ഷ ഫെബ്രുവരി 26-നും നടക്കും. TANCET 2023-ന്റെ പരീക്ഷാ തീയതി tancet.annauniv.edu-ൽ പ്രഖ്യാപിച്ചിട്ടുണ്ട്. TANCET 2023 പരീക്ഷയിൽ പങ്കെടുക്കാനുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ ആയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അതേ സമയം TANCET രജിസ്ട്രേഷൻ തീയതി 2023 ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ക്രിമിനല്‍ ജസ്റ്റിസില്‍ പി.ജി ഡിപ്ലോമ, സൈബര്‍ ലോ പി.ജി; ഇഗ്നോ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

TANCET രജിസ്ട്രേഷൻ 2023
അണ്ണാ യൂണിവേഴ്സിറ്റി TANCET 2023 രജിസ്ട്രേഷൻ തീയതി tancet.annauniv.edu-ൽ ഉടൻ പ്രഖ്യാപിക്കും. അപേക്ഷ പൂരിപ്പിച്ച് അടുത്തിടെ എടുത്ത മികച്ച ഫോട്ടോ സഹിതം സമർപ്പിച്ചാൽ മാത്രമേ അപേക്ഷകർക്ക് TANCET 2023-ന് ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ കഴിയൂ. TANCET 2023 അപേക്ഷ  ഫീസിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ബ്രോഷറിനൊപ്പം പുറത്തുവിടും. അപേക്ഷകർക്ക് മുൻ വർഷത്തെ അടിസ്ഥാനമാക്കി TANCET രജിസ്ട്രേഷൻ ഫീസ് പരിശോധിക്കാനും അവസരമുണ്ട്. M.C.A  പ്രവേശനത്തിനായി അണ്ണാ യൂണിവേഴ്സിറ്റി നടത്തുന്ന തമിഴ്നാട് പൊതു പ്രവേശന പരീക്ഷയാണ് TANCET എന്നറിയപ്പെടുന്നത്. 

Kerala Jobs 30 August 2022 : ഇന്നത്തെ തൊഴിൽ വാർത്തകൾ; ആം​ഗ്യഭാഷ പരിഭാഷകർ, അധ്യാപകർ, പ്രൊജക്റ്റ് അസിസ്റ്റന്റ്

ജനറൽ/ഒബിസി വിഭാ​ഗത്തിലുള്ള വിദ്യാർത്ഥികൾക്ക് 800 രൂപയാണ് അപേക്ഷ ഫീസ്. എസ് സി/എസ് സി എ/എസ് ടി വിഭാ​ഗത്തിലുള്ളവർക്ക് 400 രൂപ അപേക്ഷ ഫീസായി നൽകിയാൽ മതിയാകും. എം.ഇ, എം ടെക്, എം ആർക്ക്, എം പ്ലാൻ എന്നീ പരീക്ഷകൾ 2023 ഫെബ്രുവരി 25 ഉച്ച കഴിഞ്ഞ് 2.30 മുതൽ 4.30 വരെയും എംസിഎ പരീക്ഷ ഫെബ്രുവരി 25 രാവിലെ 10 മുതൽ 12 മണി വരെയും എംബിഎ പരീക്ഷ ഫെബ്രുവരി 26 രാവിലെ 10 മണി മുതൽ 12 മണി വരെയും നടത്തും. 

 

PREV
click me!

Recommended Stories

ലക്ഷ്യം ജര്‍മ്മനിയിലും കേരളത്തിലുമായി 300ഓളം സ്റ്റാര്‍ട്ടപ്പുകള്‍; കെഎസ്‌യുഎം ജര്‍മ്മനിയുമായി കൈകോര്‍ക്കുന്നു
ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയ കമ്മിഷൻ; ബിൽ ലോക്‌സഭയിൽ