ക്രിമിനല്‍ ജസ്റ്റിസില്‍ പി.ജി ഡിപ്ലോമ, സൈബര്‍ ലോയില്‍ പി.ജി സര്‍ട്ടിഫിക്കറ്റ്, ഹ്യൂമന്‍ റൈറ്റ്‌സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.

തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ) നടത്തുന്ന കോഴ്‌സുകള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിലെ പഠനകേന്ദ്രം തിരഞ്ഞെടുത്ത് അപേക്ഷിക്കാം. ക്രിമിനല്‍ ജസ്റ്റിസില്‍ പി.ജി ഡിപ്ലോമ, സൈബര്‍ ലോയില്‍ പി.ജി സര്‍ട്ടിഫിക്കറ്റ്, ഹ്യൂമന്‍ റൈറ്റ്‌സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.

നിശ്ചിത യോഗ്യതയുളളവര്‍ www.ignou.ac.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഇഗ്നോ സ്റ്റഡി സെന്ററായി പോലീസ് ട്രെയിനിംഗ് കോളേജ് തിരഞ്ഞെടുക്കണം. റീജിയണല്‍ സെന്ററായി തിരുവനന്തപുരം തിരഞ്ഞെടുക്കണം. വിശദവിവരങ്ങള്‍ ignoucentreptc40035p@gmail.com എന്ന ഇ മെയില്‍ വിലാസത്തിലും 9447 481 918, 9497 905 805 എന്നീ ഫോണ്‍മ്പരുകളിലും ലഭ്യമാണ്.

സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് പുതിയ ജീവിതത്തിലേക്ക്; പ്രതിഭയെ വിവാഹം കഴിച്ചു

ഹിന്ദി ഡിപ്ലോമ ഇന്‍ എലമെന്ററി കോഴ്‌സ്
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ നടത്തുന്ന അടൂര്‍ സെന്ററിലെ ഹിന്ദി ഡിപ്ലോമ ഇന്‍ എലമെന്ററി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി, പ്ലസ് ടു എന്നിവയില്‍ ഹിന്ദി രണ്ടാം ഭാഷയായി ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദിയില്‍ ബി എ, എംഎ ഉള്ളവരെയും പരിഗണിക്കും. പ്രായപരിധി 17നും 35നും മദ്ധ്യേ. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചു വര്‍ഷം പ്രായപരിധിയില്‍ ഇളവും ഇ-ഗ്രാന്റ് വഴി ഫീസ് സൗജന്യവും ലഭിക്കും. മറ്റു പിന്നാക്കക്കാര്‍ക്ക് മൂന്നു വര്‍ഷം പ്രായപരിധി ഇളവും ഉണ്ട്. അപേക്ഷിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ മൂന്ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ഫോണ്‍: 0473 429696, 8547126028.

'കെ.എസ്ആര്‍ടിസി തൊഴിലാളികള്‍12 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍'വിഡി സതീശന്‍

ഡി വോക് കോഴ്സിന് അപേക്ഷിക്കാം
കമ്മ്യൂണിറ്റി കോളേജിന്റെ ഭാഗമായി എംടിഐ പോളിടെക്നിക് തൃശൂരിൽ നടത്തുന്ന ഡിപ്ലോമ ഇൻ വൊക്കേഷണൽ കോഴ്സ് (ഡി വോക് )- ഇലക്ട്രോണിക്സ് മാനുഫാക്ച്വറിങ് സെർവിസ് എന്ന കോഴ്സിലേയ്ക്ക് (AICTE Approved ) അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 20. എസ്എസ്എൽസി/ ടിഎച്ച്എസ്എൽസി പാസായ എല്ലാവർക്കും അപേക്ഷിക്കാം. അപേക്ഷ ഫോം www.polyadmissions.org ൽ ' ഡി.വോക്. അഡ്മിഷൻ 2022-23 ' ലിങ്കിൽ നിന്ന് സൗൺലോഡ് ചെയ്യുകയോ അസാപ്പിൻ്റെ ഓഫീസിൽ നേരിട്ട് വന്ന് അപേക്ഷ സമർപ്പിക്കുകയോ ചെയ്യാം. സെപ്റ്റംബർ 20ന് തൃശൂർ മോഡൽ ബോയ്സ് സ്കൂൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന അസാപ്പിൻ്റെ ഓഫീസിൽ അപേക്ഷ സമർപ്പിക്കാം. കോഴ്സ് കാലാവധി: 3 വർഷം, കോഴ്സ് ഫീ - Rs.37500. അർഹതപ്പെട്ടവർക്ക് ഫി സബ്സിഡി ലഭിക്കുന്നതിന് എസ്എസ്എൽസി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സമർപ്പിക്കണം. ഉച്ചയ്ക്ക് 2 മണി മുതൽ 7 മണി വരെയാണ് ക്ലാസ് സമയം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9947797719, 9495999723, 9388441941