പുതിയ കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിൽ അധ്യാപക പരിശീലനം പുനക്രമീകരിച്ചു; മന്ത്രി വി. ശിവൻകുട്ടി

Published : Dec 15, 2022, 08:44 AM IST
പുതിയ കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന രീതിയിൽ അധ്യാപക പരിശീലനം പുനക്രമീകരിച്ചു; മന്ത്രി വി. ശിവൻകുട്ടി

Synopsis

പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചവർക്ക് വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട് കുട്ടികളെ മുന്നോട്ടു നയിക്കാനും സഹായിക്കാനും വേണ്ടിയുള്ള അവസരമായി പരിശീലന ഉള്ളടക്കത്തെ ഉപയോഗപ്പെടുത്താൻ കഴിയണം.

തിരുവനന്തപുരം: പുതിയ കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന രീതിയിൽ അധ്യാപക പരിശീലനം പുനക്രമീകരിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഹൈസ്കൂൾ വിഭാഗം നവാധ്യാപക സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചവർക്ക് വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട് കുട്ടികളെ മുന്നോട്ടു നയിക്കാനും സഹായിക്കാനും വേണ്ടിയുള്ള അവസരമായി പരിശീലന ഉള്ളടക്കത്തെ ഉപയോഗപ്പെടുത്താൻ കഴിയണം.മേലിൽ ഇത്തരം പരിശീലന പങ്കാളിത്തവും അതിലെ മേന്മകളും അധ്യാപകരുടെ സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് അടിസ്ഥാനമാക്കാൻ സർക്കാർ ആലോചിച്ചു കൊണ്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

പരിശീലനത്തിനു പോകരുത് എന്ന് പറയുന്നവർ  അധ്യാപകരുടെ ഗുണമേന്മ കുറയ്ക്കണമെന്ന അഭിപ്രായക്കാരാണ്. പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ചർച്ചാക്കുറിപ്പിനെപ്പോലും അശ്ലീലം കലർന്ന മനസ്സോടെ കാണുന്നത് കാഴ്ചയുടെ കുഴപ്പമാണെന്നും അദ്ദേഹം പറഞ്ഞു. നവാധ്യാപകപരിശീലന സംഗമത്തിന്റെ സംസ്ഥാന കോഡിനേറ്റർ ഡോ. എം.ടി. ശശി സ്വാഗതം പറഞ്ഞ ചടങ്ങിൽ SCERT ഡയറക്ടർ ആർ.കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു.

പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ. എ. എസ്. അധ്യാപകരോട് സംവദിച്ചു. സ്കോൾ കേരള വൈസ് ചെയർമാൻ ഡോ.പി. പ്രമോദ് , SIET ഡയറക്ടർ ബി. അബുരാജ്, എസ്. എസ്.കെ. സ്‌റ്ററ്റ് പ്രോഗ്രാം ഓഫീസർ എ.കെ. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. എസ്.സി.ഇ. ആർ.ടി. റിസർച്ച് ഓഫീസർ സജീവ് തോമസ് നന്ദി പ്രകാശിപ്പിച്ചു. 11 ജില്ലകളിലായി നടക്കുന്ന അധ്യാപക സംഗമങ്ങൾ ഡിസം. 18 നും കോഴിക്കോട് ജില്ലയിൽ 22 നും അവസാനിക്കും.

2 വർഷം വിദേശത്ത് ജോലി ചെയ്തവരാണോ? പ്രവാസി സംരംഭകർക്കായി ഡിസംബർ 19 മുതൽ 21 വരെ ലോൺമേള 4 ജില്ലകളിൽ

 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു