ദില്ലി ലോ യൂണിവേഴ്സിറ്റിയിൽ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍; ഓൺലൈൻ അപേക്ഷ മാർച്ച് 31 വരെ

Web Desk   | Asianet News
Published : Mar 21, 2022, 11:15 AM IST
ദില്ലി ലോ യൂണിവേഴ്സിറ്റിയിൽ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍; ഓൺലൈൻ അപേക്ഷ മാർച്ച് 31 വരെ

Synopsis

 യോഗ്യത, പ്രായം, പരിചയം എന്നിവ യു.ജി.സി. നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ്‌.  


ദില്ലി: ദില്ലി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ (National Law University)  പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, അക്കാഡമിക് ഫെലോസ് (കരാര്‍ നിയമനം) (Application invited) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രായം, പരിചയം എന്നിവ യു.ജി.സി. നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ്‌.  അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31 ആണ്. കോണ്‍സ്റ്റിറ്റിയൂഷണല്‍ ലോ, ജൂറിസ്പുഡന്‍സ്‌, ക്രിമിനല്‍ ലോ, കോര്‍പ്പറേറ്റ് ലോസ്, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ്, ഇന്റര്‍നാഷണല്‍ ലോ, കോംപറ്റീഷന്‍ ലോ, ടാക്‌സേഷന്‍ ലോ, ലോ ആന്‍ഡ് ടെക്‌നോളജി, ഫിനാന്‍ഷ്യല്‍ ലോസ്, റെഗുലേറ്ററി സ്റ്റഡീസ് ആന്‍ഡ് ക്ലിനിക്കല്‍ ലീഗല്‍ എജുക്കേഷന്‍ വിഷയങ്ങ ളില്‍ സ്‌പെഷ്യലൈസ്‌ ചെയ്തവര്‍ക്കും അവസരമുണ്ട്. അപേക്ഷാഫീസ്: 1000 രൂപ. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://nludelhi.ac.in/home.aspx

സി-ആപ്റ്റ് മൾട്ടി മീഡിയ അക്കാദമി ഫ്രാഞ്ചൈസി ക്ഷണിച്ചു
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ് (സി-ആപ്റ്റ്)ന്റെ മൾട്ടിമീഡിയ അക്കാഡമി കേരളത്തിലുടനീളം പുതിയ ഫ്രാഞ്ചൈസികളെ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 31 വരെ സ്വീകരിക്കും. പി.ജി.ഡി.സി.എ, ഡി.സി.എ, അക്കൗണ്ടിംഗ്, ടാലി, എസ്.എ.പി, പോജിസ്റ്റിക്‌സ്, എയർപ്പോർട്ട് ഓപ്പറേഷൻസ്, എത്തിക്കൽ ഹാക്കിംഗ് തുടങ്ങി എഴുപത്തഞ്ചോളം കോഴ്‌സുകളാണ് വിവിധ ഫ്രാഞ്ചൈസി സെന്ററുകളിൽകൂടി നൽകി വരുന്നത്. ഫ്രാഞ്ചൈസി ആരംഭിക്കാൻ താൽപര്യമുള്ളവർ 9847131115, 8547440416 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ www.captmultimedia.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യണം.

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു