Teacher Vacancy : സർക്കാർ ആയുർവേദ കോളേജിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു

By Web TeamFirst Published Jan 11, 2022, 3:48 PM IST
Highlights

കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 18ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. 

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ (Ayurveda College) ശല്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 18ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.  

കെ.എസ്.സി.സി.ഇ യിൽ അസ്സസ്സർമാരുടെ പാനലിൽ അപേക്ഷിക്കാം
കേരളത്തിലെ ക്ലിനിക്കൽ സ്ഥാപനങ്ങൾക്ക് സ്ഥിര രജിസ്‌ട്രേഷൻ നൽകുന്നതിന് നിലവാരം നിർണ്ണയിക്കുന്നതിനുള്ള അസ്സസ്സർമാരുടെ പാനലിലേക്ക് കേരളാ സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റസ് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി 31 നകം നൽകണം. വിശദവിവരങ്ങൾക്ക്: www.clinicalestablishments.kerala.gov.in.

click me!