എഐ, സൈബര്‍സുരക്ഷ, ക്വാണ്ടം മേഖലകളിലാണ് പരിശീലനം നല്‍കുക. 2030ഓടെ ലോകമെമ്പാടും 3 കോടി ആളുകളെ പരിശീലിപ്പിക്കാനുള്ള ഐബിഎമ്മിന്റെ ആഗോള ലക്ഷ്യത്തിന്റെ കേന്ദ്രബിന്ദുവാണ് സ്‌കില്‍സ് ബില്‍ഡ്.
കൊച്ചി: ഐബിഎം 2030ഓടെ ഇന്ത്യയിലുടനീളം 50 ലക്ഷം വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), സൈബര്‍സുരക്ഷ (സൈബര്‍ സെക്യൂരിറ്റി), ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ മുന്നേറ്റ സാങ്കേതികവിദ്യകളില്‍ പരിശീലിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഐബിഎം സ്‌കില്‍സ് ബില്‍ഡ് വഴി നടപ്പാക്കുന്ന ഈ സംരംഭം, ഭാവിക്ക് തയ്യാറായ സമവായപരമായ തൊഴിലാളി സമൂഹം രൂപപ്പെടുത്തുന്നതിനും, ഉയര്‍ന്ന ഡിജിറ്റല്‍ കഴിവുകളിലേക്കും തൊഴില്‍സാദ്ധ്യതകളിലേക്കും പ്രവേശനം വ്യാപിപ്പിക്കുന്നതുമായ ഐബിഎം ദൗത്യത്തിന്റെ ഭാഗമാണ്.
ഈ പദ്ധതിയുടെ ഭാഗമായി, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, വൊക്കേഷണല്‍ വിദ്യാഭ്യാസവും സ്‌കില്ലിംഗ് ഇക്കോസിസ്റ്റങ്ങളും ഉള്‍പ്പെടെ രാജ്യത്തുടനീളം എഐയും മറ്റ് ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുമായുള്ള വിദ്യാഭ്യാസം ഐബിഎം വിപുലീകരിക്കും. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ (എഐസിടിഇ) പോലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.
50 ലക്ഷം പേരെ പരിശീലിപ്പിക്കാനുള്ള തങ്ങളുടെ പ്രതിജ്ഞ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്നും ഉയര്‍ന്ന തലത്തിലുള്ള കഴിവുകളിലേക്കുള്ള പ്രവേശനം ജനാധിപത്യവല്‍ക്കരിക്കുന്നതിലൂടെ, ഇന്ത്യയുടെ യുവാക്കളെ സൃഷ്ടിക്കാനും നവീകരിക്കാനും രാജ്യത്തിന്റെ വളര്‍ച്ച വേഗത്തിലാക്കാനും സഹായിക്കുമെന്നും ഐബിഎം ചെയര്‍മാനും പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അര്‍വിന്ദ് കൃഷ്ണ പറഞ്ഞു.
സ്‌കൂള്‍ തലത്തില്‍ തന്നെ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിനായി, സീനിയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി എഐ പാഠ്യപദ്ധതി ഐബിഎം വികസിപ്പിക്കുന്നുണ്ട്. ഇതിനൊപ്പം എഐ പ്രൊജക്റ്റ് കൂക്ക്ബൂക്ക്, ടീച്ചര്‍ ഹാന്‍ഡ് ബൂക്ക് വിശദീകരണ മോഡ്യൂളുകള്‍ തുടങ്ങിയ അധ്യാപന വിഭവങ്ങളും ലഭ്യമാക്കുന്നു.
ഈ സമഗ്ര സംരംഭത്തിന്റെ കേന്ദ്രം ഐബിഎം സ്‌കില്‍സ് ബില്‍ഡ് എന്ന ലോകത്തിലെ ഏറ്റവും എളുപ്പത്തില്‍ ലഭ്യമായ ടെക്‌നോളജി പഠന ഇക്കോസിസ്റ്റങ്ങളിലൊന്നാണ്. എഐ, സൈബര്‍സുരക്ഷ, ക്വാണ്ടം, ക്ലൗഡ്, ഡാറ്റ, സുസ്ഥിരത, വര്‍ക്ക്‌പ്ലേസ് റെഡിനസ് എന്നിവ ഉള്‍പ്പെടെ 1,000ത്തിലധികം കോഴ്‌സുകള്‍ സ്‌കില്‍സ് ബില്‍ഡ് നല്‍കുന്നു. ലോകമെമ്പാടും 1.6 കോടിയിലധികം (16 മില്യണ്‍) പഠിതാക്കള്‍ ഇതിനകം സ്‌കില്‍സ് ബില്‍ഡ് വഴി പ്രയോജനം നേടിയിട്ടുണ്ട്. 2030ഓടെ ലോകമെമ്പാടും 3 കോടി ആളുകളെ പരിശീലിപ്പിക്കാനുള്ള ഐബിഎമ്മിന്റെ ആഗോള ലക്ഷ്യത്തിന്റെ കേന്ദ്രബിന്ദുവാണ് സ്‌കില്‍സ് ബില്‍ഡ്.
