ആർമി പബ്ലിക് സ്‌കൂളുകളിൽ അധ്യാപകർ; ഒക്ടോബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം

By Web TeamFirst Published Oct 19, 2020, 2:49 PM IST
Highlights

കേരളത്തിൽ തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലാണ് ആർമി സ്കൂളുകൾ. വിവിധ വിഷയങ്ങളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 


ദില്ലി: ആർമി വെൽഫെയർ എജ്യുക്കേഷൻ സൊസൈറ്റിക്ക് കീഴിലുളള ആർമി പബ്ലിക് സ്‌കൂളുകളിൽ അധ്യാപകരാകാൻ അവസരം. ഒക്ടോബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവിധ കന്റോൺമെന്റിനും മിലിട്ടറി സ്‌റ്റേഷനും കീഴിലായി 137 സ്കൂളുകളാണുള്ളത്. കേരളത്തിൽ തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലാണ് ആർമി സ്കൂളുകൾ. വിവിധ വിഷയങ്ങളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം പ്രസിദ്ധീകരിച്ചിട്ടില്ല.  

പിജിടി:–ഇംഗ്ലിഷ്, ഹിന്ദി, ഹിസ്‌റ്ററി, ജോഗ്രഫി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, മാത്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി, ബയോടെക്, സൈക്കോളജി, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ് ഇൻഫർമാറ്റിക്സ്, ഹോം സയൻസ്, ഫിസിക്കൽ എജ്യുേക്കഷൻ. ബന്ധപ്പെട്ട വിഷയത്തിലുള്ള പിജി ബിരുദം, ബിഎഡ്. എന്നിവയാണ് യോ​ഗ്യത. 

ടിജിടി:– ഇംഗ്ലിഷ്, ഹിന്ദി, സംസ്കൃതം, ഹിസ്‌റ്ററി, ജോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, മാത്‌സ്, ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി, കംപ്യൂട്ടർ, ഫിസിക്കൽ എജ്യുേക്കഷൻ. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം, ബിഎഡ് എന്നിവയാണ് യോ​ഗ്യത. പിആർടി: ബിരുദം, ബിഎഡ്/ എലമെന്ററി എജ്യൂക്കേഷണനിൽ ദ്വിവത്സര ഡിപ്ലോമ.  

click me!