സ്കൂൾ പ്രിൻസിപ്പൽമാരുടെ അധ്യാപന സമയം വെട്ടിക്കുറച്ചു

Web Desk   | Asianet News
Published : Feb 27, 2021, 12:38 PM IST
സ്കൂൾ പ്രിൻസിപ്പൽമാരുടെ അധ്യാപന സമയം വെട്ടിക്കുറച്ചു

Synopsis

പ്രിൻസിപ്പൽമാർ സ്കൂളിൻ്റെ പൊതു ചുമതലയ്ക്ക് പുറമെ ആഴ്ചയിൽ 25 പിരിഡുകൾ വരെ അധ്യാപനം നടത്തണമെന്നായിരുന്നു നിയമം. 

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽമാരുടെ അധ്യാപന ജോലിഭാരം പുന:ക്രമീകരിച്ച് പൊതുവിദ്യാഭ്യസ വകുപ്പ്. പ്രിൻസിപ്പൽമാരുടെ ജോലിഭാരം 8 പിരീഡായി വിദ്യാഭ്യാസ വകുപ്പ് വീട്ടിക്കുറച്ചു. പ്രിൻസിപ്പൽമാർ സ്കൂളിൻ്റെ പൊതു ചുമതലയ്ക്ക് പുറമെ ആഴ്ചയിൽ 25 പിരിഡുകൾ വരെ അധ്യാപനം നടത്തണമെന്നായിരുന്നു നിയമം. ഇതാണ് മാറ്റിയത്. പുതിയ ഉത്തരവ് അനുസരിച്ച് ബാക്കിവരുന്ന 14 പീരീഡ് പ്രസ്തുത വിഷയത്തിൽ പീരീഡ് കുറവുള്ള ജൂനിയർ അധ്യാപകർ ക്ലാസുകൾ എടുക്കണം. അധ്യാപകർ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ (അടുത്ത അക്കാദമിക വർഷം മുതൽ മാത്രം) നിയോഗിക്കുന്നതിനും പൊതുവിദ്യാഭ്യാവകുപ്പ് അനുമതി നൽകി.

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു