എം.ജി സര്‍വകലാശാല ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം; വോക്-ഇന്‍-ഇന്റര്‍വ്യൂ ജനുവരി 29ന്

By Web TeamFirst Published Jan 22, 2021, 1:40 PM IST
Highlights

കെമിസ്ട്രി/പോളിമര്‍ കെമിസ്ട്രിയില്‍ ഫസ്റ്റ്/സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തിന്‍ നിയമനം നടത്തുന്നു. ജനുവരി 29ന് രാവിലെ 10.30ന് വൈസ് ചാന്‍സലറുടെ ചേംബറില്‍ വെച്ചാണ് വോക്-ഇന്‍-ഇന്റര്‍വ്യൂ. താല്‍പ്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം, പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, ജാതി സര്‍ട്ടിഫിക്കറ്റ്/നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, അധികയോഗ്യത എന്നിവയുടെ അസല്‍ രേഖകള്‍ സഹിതം രാവിലെ 9.30ന് സര്‍വകലാശാല അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിലെ എഡി. എ5 സെക്ഷനില്‍ എത്തണം.

ഒരു വര്‍ഷമാണ് കാലാവധി. ഒഴിവ് (ഓപ്പണ്‍-1, ഈഴവ/തിയ്യ/ബില്ലവ – 1). കെമിസ്ട്രി/പോളിമര്‍ കെമിസ്ട്രിയില്‍ ഫസ്റ്റ്/സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തിപരിചയവുമാണ് യോഗ്യത. മാസം 15000 രൂപ ലഭിക്കും. 2021 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. (പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവുകളുണ്ടാകും). കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

click me!