Admission : ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ ഓൺലൈൻ പ്രവേശനത്തിന് ഏപ്രിൽ വരെ അപേക്ഷിക്കാം

Web Desk   | Asianet News
Published : Mar 23, 2022, 04:25 PM IST
Admission : ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ ഓൺലൈൻ പ്രവേശനത്തിന് ഏപ്രിൽ വരെ അപേക്ഷിക്കാം

Synopsis

ഓരോ ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിലേയും അനുവദിക്കപ്പെട്ട സീറ്റുകളേക്കാൾ അധികം അപേക്ഷകരുള്ള സ്ഥാപനങ്ങളിൽ മാത്രമേ അഭിരുചി പരീക്ഷ നടത്തൂ.  

തിരുവനന്തപുരം: കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ(technical education department) കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന 39 ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ 2022-23 അദ്ധ്യയനവർഷത്തേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി (online application) ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം. എട്ടാം ക്ലാസിലേക്കാണ് പ്രവേശനം നടത്തുന്നത്.  വിദ്യാർത്ഥികൾക്ക് www.polyadmission.org/ths  എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.  യോഗ്യരായ അപേക്ഷകരിൽ നിന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തെരഞ്ഞെടുക്കുന്നത്.  ഓരോ ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിലേയും അനുവദിക്കപ്പെട്ട സീറ്റുകളേക്കാൾ അധികം അപേക്ഷകരുള്ള സ്ഥാപനങ്ങളിൽ മാത്രമേ അഭിരുചി പരീക്ഷ നടത്തൂ.  ഏഴാം ക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, പൊതുവിജ്ഞാനം, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് അഭിരുചി പരീക്ഷ.  അഭിരുചി പരീക്ഷ ഏപ്രിൽ ഏഴിന് രാവിലെ 10  മുതൽ 11.30 വരെ ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ നടത്തും. അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശനം സംബന്ധിച്ചുള്ള വിവരങ്ങൾക്കും: 

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാം
വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് തനത് സീനിയോറിറ്റി നിലനിർത്തി രജിസ്‌ട്രേഷൻ പുതുക്കുന്നതിന് ഏപ്രിൽ 30 വരെ സമയം അനുവദിച്ചു.
2000 ജനുവരി 1 മുതൽ 2021 ആഗസ്റ്റ് 31 വരെയുള്ള (രജിസ്‌ട്രേഷൻ ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട മാസം 10/99 മുതൽ 06/2021 വരെ) കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ് പുതുക്കാത്തവർക്കാണ് അവസരം.  ഉദ്യോഗാർത്ഥികൾക്ക് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തിയോ ഇ-പോർട്ടൽ മുഖേന ഓൺലൈനായോ രജിസ്‌ട്രേഷൻ പുതുക്കാം.
 

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം