wireman exam : വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസ് ഡിസംബര്‍ 5ന്

By Web TeamFirst Published Nov 27, 2021, 12:58 PM IST
Highlights

വയര്‍മാന്‍ പരീക്ഷ 2020 വിജയിച്ചവര്‍ക്ക് പാലക്കാട് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ അഞ്ചിന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ സാങ്കേതിക പരശീലന ക്ലാസ് നടത്തും

പാലക്കാട്: സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് (State electricity licensing board) നടത്തിയ വയര്‍മാന്‍ പരീക്ഷ 2020 (wireman exam 2020) വിജയിച്ചവര്‍ക്ക് പാലക്കാട് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ അഞ്ചിന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ഹെഡ്പോസ്റ്റ് ഓഫീസ് റോഡിലുള്ള ലയണ്‍സ് സ്‌കൂളില്‍ സാങ്കേതിക പരിശീലന ക്ലാസ് (technical training) നടത്തും. സാങ്കേതിക പരിശീലന ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് കൂടി സമര്‍പ്പിച്ചാല്‍ മാത്രമെ വയര്‍മാന്‍ പെര്‍മിറ്റ് നല്‍കൂവെന്ന് ലൈസന്‍സിംഗ് ബോര്‍ഡ് സെക്രട്ടറി ഉത്തരവിറക്കിയ സാഹചര്യത്തില്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ വിജയിച്ചവര്‍ ക്ലാസില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. സംശയ നിവാരണത്തിന് 0491 - 2972023, cipalakkad@gmail.com ല്‍ ബന്ധപ്പെടാം.

ജൈവ വൈവിധ്യ ബോർഡിൽ ജില്ലാ കോർഡിനേറ്റർ
കാസർഗോഡ്:  സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൽ കാസർഗോഡ് ജില്ലയിൽ ജില്ലാ കോർഡിനേറ്റർ തസ്തികയിലെ താത്കാലിക ഒഴിവിൽ കാസർഗോഡ് ജില്ലയിൽ താസമസിക്കുന്ന ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.keralabiodiversity.org യിൽ ലഭിക്കും. അവസാന തീയതി ഡിസംബർ 10. കൂടുതൽ വിവരങ്ങൾക്ക്: 0471 2724740.

റിസർച്ച് അസിസ്റ്റന്റ് വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) തിരുവനന്തപുരം ഓഫീസിൽ ഡിസംബർ രണ്ടിന് രാവിലെ 11 മണിക്ക് റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്: www.img.kerala.gov.in.

 

tags
click me!