Temporary Job : സർവേയും ഭൂരേഖയും വകുപ്പിൽ വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം; അപേക്ഷ ജനുവരി 15 വരെ

Web Desk   | Asianet News
Published : Jan 05, 2022, 11:18 AM ISTUpdated : Jan 05, 2022, 11:43 AM IST
Temporary Job : സർവേയും ഭൂരേഖയും വകുപ്പിൽ വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനം; അപേക്ഷ ജനുവരി 15 വരെ

Synopsis

സർവേയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവേ മിഷൻ സ്റ്റേറ്റ് ലെവൽ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിൽ (SPMU) വിവിധ തസ്തികകളിൽ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 

തിരുവനന്തപുരം:  സർവേയും ഭൂരേഖയും വകുപ്പിൽ (Survey and Geography Department) ഡിജിറ്റൽ സർവേ മിഷൻ സ്റ്റേറ്റ് ലെവൽ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിൽ (SPMU) വിവിധ തസ്തികകളിൽ (Temporary Appointment) താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ജി.ഐ.എസ് എക്‌സ്‌പെർട്ട്, ഐ.റ്റി മാനേജർ, പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റ് തസ്തികകളിൽ ഒന്നു വീതം ഒഴിവാണുള്ളത്. അപേക്ഷിക്കേണ്ട വിധം, യോഗ്യത, പ്രായപരിധി തുടങ്ങിയ വിശദ വിവരങ്ങൾ www.dslr.kerala.gov.in ൽ ലഭിക്കും. അപേക്ഷ ജനുവരി 15 വരെ സ്വീകരിക്കും.

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ
കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ & പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ്  ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ എട്ടാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ 15 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്:  www.niyamasabha.org. ഫോൺ: 9496551719, 0471-2512662/2453.

ഗസ്റ്റ് അധ്യാപക ഇന്റർവ്യു
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സൈക്കോളജി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യു ഫെബ്രുവരി ഏഴിന് പകൽ 11നു നടത്തും.  കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ, യോഗ്യത, ജനനതീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു