വിഴിഞ്ഞം പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ കരാർ നിയമനം; പിഎസ്‍സി നിശ്ചയിച്ച യോ​ഗ്യത

Web Desk   | Asianet News
Published : Jun 18, 2021, 10:36 AM IST
വിഴിഞ്ഞം പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ കരാർ നിയമനം; പിഎസ്‍സി നിശ്ചയിച്ച യോ​ഗ്യത

Synopsis

ക്ലാർക്കിന് ഇംഗ്ലിഷ്, മലയാളം കംപ്യൂട്ടർ പരിജ്ഞാനവും പി.എസ്.സി നിശ്ചയിച്ചിട്ടുള്ള യോഗ്യതയും പ്രവൃത്തി പരിചയവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത.   

തിരുവനന്തപുരം: വിഴിഞ്ഞം പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ നിലവിൽ ഒഴിവുള്ള തസ്തികകളിലേക്കു നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമാണ് അപേക്ഷിക്കേണ്ടത്. ക്ലാർക്ക് - രണ്ട്, ഓഫിസ് അസിസ്റ്റന്റ് - ഒന്ന് എന്നിങ്ങനെയാണു തസ്തികകൾ. ക്ലാർക്കിന് ഇംഗ്ലിഷ്, മലയാളം കംപ്യൂട്ടർ പരിജ്ഞാനവും പി.എസ്.സി നിശ്ചയിച്ചിട്ടുള്ള യോഗ്യതയും പ്രവൃത്തി പരിചയവുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. 

പി.എസ്.സി. നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവർക്ക് ഓഫിസ് അസിസ്റ്റന്റ് തസ്തികയിലും അപേക്ഷിക്കാം. അപേക്ഷകൾ ജൂൺ 30നു മുൻപ് appln...@gmail.com എന്ന വിലാസത്തിൽ ലഭിക്കണം. ഓൺലൈൻ അഭിമുഖമായതിനാൽ ഉദ്യോഗാർഥിയുടെ സജീവമായ ഒരു ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പരും അപേക്ഷയ്‌ക്കൊപ്പം നിർബന്ധമാണെന്ന് ഫിഷറീസ് വിഴിഞ്ഞം പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
 

PREV
click me!

Recommended Stories

സീറ്റുണ്ട്, അവസരമുണ്ട്, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം
പുതിയ സര്‍ക്കാര്‍ വന്നിട്ടും രക്ഷയില്ല, മൂന്നാം അലോട്ട്മെന്റും കഴിഞ്ഞു, മലപ്പുറത്ത് 25084 കുട്ടികൾക്ക് പ്ലസ് വണ്ണിന് സീറ്റില്ല